HOME
DETAILS

'തമിഴ്‌നാട് വിജയിക്കും'  വോട്ട് രേഖപ്പെടുത്തി സ്റ്റാലിന്‍; വിജയിന്റെ ബൂത്തില്‍ ആരാധകരുടെ തിരക്ക്; ബംഗാളിലും പോളിങ് പുരോഗമിക്കുന്നു

  
Web Desk
April 23, 2026 | 5:16 AM

voting underway in tamil nadu and west bengal assembly elections

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പും, തമിഴ്നാട്ടില്‍ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത് രാവിലെ 7 മണിമുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാവിലെ തന്നെ വോട്ട് ചെയ്തു. 'തമിഴ്‌നാട് വിജയിക്കും' വോട്ട് ചെയ്ത ശേഷം അദ്ദേഹം പ്രതികരിച്ചു. 

'ഞാന്‍ എന്റെ അവകാശം വിനിയോഗിച്ചു. എല്ലാവരും അവരവരുടെ ജനാധിപത്യ ധര്‍മം നിര്‍വഹിക്കണം. തമിഴ്‌നാട് വിജയിക്കും' അദ്ദേഹം പറഞ്ഞു. ഭാര്യ ദുര്‍ഗ സ്റ്റാലിനും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.  

 

ടി.വി.കെ അധ്യക്ഷനും നടനുമായ വിജയും വോട്ട് രേഖപ്പെടുത്തി. വിജയിന്റെ ബൂത്തില്‍ ആരാധകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായും പോളിങ് വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്. 

തമിഴ്നാട്ടില്‍ ആകെയുള്ള 234 നിയമസഭാ സീറ്റുകളിലേക്കും ജനം ഇന്ന് വിധിയെഴുതുകയാണ്.  4023 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷമാണ് തമിഴ്‌നാട്ടിലെ വോട്ടര്‍മാരുടെ എണ്ണം. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഡി.എം.കെയും, ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഞെട്ടിക്കാനായി നടന്‍ വിജയുടെ ടി.വി.കെയും, എങ്ങനെയെങ്കിലും ഭരണത്തില്‍ തിരിച്ചുവരാനായി എ.ഐ.എ.ഡി.എം.കെയുമാണ് പോര്‍ക്കളത്തിലുള്ളത്.  ശക്തമായ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

 

ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യഘട്ടമായ ഇന്ന് 152 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. എസ്.ഐ.ആര്‍ നടപടികള്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം ഇല്ലാതായ സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. ബിഹാര്‍ പോലെ ബി.ജെ.പി ലക്ഷ്യം വെക്കുന്ന മറ്റൊരു സംസ്ഥാനമാണിത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മമതയുടെ തൃണമൂലും, ഭരണത്തിലേക്ക് തിരിച്ചുവരാനായി സി.പി.എമ്മും മത്സര രംഗത്തുണ്ട്.

തങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള മേഖലകളില്‍ പ്രധാനമന്ത്രി നടത്തിയ പ്രചാരണം തുണക്കുമെന്നാണ് ബി.ജെ.പി ക്യാംപിന്റെ പ്രതീക്ഷ. അതേസമയം, ബംഗാള്‍ വികാരം ഉയര്‍ത്തി മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ആഴ്ചകളോളം നടത്തിയ റാലികള്‍ വോട്ടാകുമെന്ന് തൃണമൂലും കണക്കുകൂട്ടുന്നു. 

polling begins in tamil nadu for all 234 seats and first phase voting starts in west bengal amid tight security and intense political competition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്റെ ബാറ്റിനുള്ളിൽ എന്തോ മാന്ത്രിക വിദ്യയുണ്ട്! വൈഭവ് സൂര്യവംശിക്കെതിരെ ബൗളർമാർ ഒരുമിച്ച് പരാതി നൽകേണ്ടി വരും; വൈഭവ് വിസ്മയത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  12 days ago
No Image

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടകയില്‍ നേതൃമാറ്റം; അനുഗ്രഹം വാങ്ങി മുഖ്യമന്ത്രിയാവാന്‍ ഡി.കെ

National
  •  12 days ago
No Image

ഗംഗാനദിയില്‍ ബോട്ട് മുങ്ങി അപകടം; രണ്ട് മരണം, നിരവധി പേരെ കാണാനില്ല

National
  •  12 days ago
No Image

രോഹിത്തിനെ തള്ളി കോഹ്‌ലി, മെസ്സിയെ അനുകൂലിച്ച് കുൽദീപ്! ഇന്ത്യൻ ക്രിക്കറ്റിലെ കട്ട ഫുട്ബോൾ ആരാധകർ ഇതാ...

Cricket
  •  12 days ago
No Image

'യൂണിവേഴ്സൽ ബേബി ബോസിന്റേ' ബാറ്റിങ് ഭയം ജനിപ്പിക്കുന്നത്; അവനെ തടുക്കാൻ എന്റെ കൈയിലും വഴികളില്ലെന്ന് ഓസീസ് ഇതിഹാസ നായകൻ

Cricket
  •  12 days ago
No Image

ഇന്നും താഴ്ന്നിറങ്ങി സ്വര്‍ണവില; വിലത്തകര്‍ച്ച താല്‍ക്കാലികം മാത്രമെന്ന് വിദഗ്ധര്‍, ഇന്നത്തെ വിലയറിയാം..

Economy
  •  12 days ago
No Image

ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം; മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ; പ്രത്യാക്രമണം നടത്തിയെന്ന് ഇറാൻ

International
  •  12 days ago
No Image

പാലാരിവട്ടത്ത് ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 39കാരൻ പിടിയിൽ

crime
  •  12 days ago
No Image

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

Kerala
  •  12 days ago
No Image

ബിസിസിഐ ഉടൻ ഇത് ചെയ്യണം, ഇല്ലെങ്കിൽ ഇന്ത്യക്ക് വൻ നഷ്ടമാകും! രാജസ്ഥാൻ റോയൽസ് താരത്തെക്കുറിച്ച് ഗെയ്‌ലിന്റെ മുന്നറിയിപ്പ്!

Cricket
  •  12 days ago