HOME
DETAILS
MAL
കാവേരി പ്രശ്നം: പ്രതിഷേധത്തിനിടെ സ്റ്റാലിനും കനിമൊഴിയും അറസ്റ്റില്‍
backup
September 16 2016 | 07:09 AM
ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിന്, കനിമൊഴി എന്നിവര്‍ അറസ്റ്റിലായി.
ട്രെയിനുകള്‍ തടയാന്‍ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. അണ്ണാശാലയില്‍ റോഡ് ഉപരോധത്തിനിയൊണ് കനിമൊഴിയെ അറസ്റ്റ് ചെയ്തത്.
ചെന്നൈയില്‍ ഭൂരിഭാഗം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഓഫിസുകളും സ്്കൂളുകളും കോളജുകളും തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളേയും ട്രെയിന്‍, വിമാനങ്ങള്‍ എന്നിവയെ ബന്ദ് ബാധിച്ചിട്ടില്ല.
31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."