900 ഐഫോണുകള്‍ മോഷ്ടിച്ച രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഐഫോണുകളുമായി പോയ ട്രക്ക് ഡ്രൈവറെ ബന്ദിയാക്കി 900 ഐ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹിയിലെ മഹിപാല്‍പൂരിലാണ് സംഭവം നടന്നത്. 2.25 കോടി രൂപ വില വരുന്ന ഐ ഫോണ്‍ 5 എസ് മോഡലുകളുമായാണ് ഇവര്‍ പിടിയിലായത്.
മഹിതാല്പൂര് സ്വദേശികളായ മെഹ്താബ് ആലം(24) അര്മാന്(22) എന്നിവരാണ് പിടിയത്. 900 ഐഫോണുകളും ഇവ കടത്താന്‍ ഉപയോഗിച്ച കാറും പൊലിസ് പിടിച്ചെടുത്തു.
കഴിഞ്ഞ സെപ്തംബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം.ട്രക്ക് ദ്വാരക ലിങ്ക് റോഡിലെത്തിയപ്പോഴാണ് പ്രതികള്‍ ട്രക്ക് തടഞ്ഞത്.
അന്വേഷണത്തില്‍ ഫോണ്‍ കൊണ്ടുപോയ ട്രക്കിലെ മുന്‍ ഡ്രൈവര്‍മാരായ ഭോല, പ്രദീപ് എന്നിവരെയും പൊലിസ് സംശയിക്കുന്നുണ്ട്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ ജോലി ഉപേക്ഷിച്ചുപോയത്. സംഭവം നടന്ന ദിവസം ഇവര്‍ ട്രക്ക് കടന്നുപോയ വഴിയിലൂടെ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."