മക്കള്‍ക്ക് വിഷം കലര്‍ത്തി പാനീയം നല്കിയ പിതാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: മക്കള്‍ക്ക് വിഷം കലര്‍ത്തി ശീതളപാനീയം നല്കിയ പിതാവിനെതിരെ പൊലിസ് വധ ശ്രമത്തിന് കേസെടുത്തു. മാലോം ചുള്ളിയിലെ ജോയിക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇക്കഴിഞ്ഞ ഉത്രാട ദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ജോയി തന്റെ എട്ടും,പന്ത്രണ്ടും വയസ് പ്രായമുള്ള രണ്ടു ആണ്മക്കളെ വിഷം കലര്‍ത്തിയ പാനീയം ബലമായി കുടിപ്പിക്കുകയായിരുന്നു. ഇതിന് ഇതിന് പുറമേ ഇയാളും വിഷം കഴിച്ചിരുന്നു.പിതാവിന്റെ പിടിയില്‍ നിന്നും കുതറിയോടിയ കുട്ടികള്‍ അയല്‍വാസികളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഉടനെ തന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.വിഷം കഴിച്ച് അവശന നിലയിലായ ജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഏറെക്കാലം വിദേശത്തായിരുന്ന ജോയി ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോയി ഭാര്യയെ ഒരാഴ്ച മുമ്പ് വാക്കത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് ഇയാള്‍ മക്കള്‍ക്ക് വിഷം കലര്‍ത്തിയ പാനീയം കൊടുക്കുകയും,സ്വയം വിഷം കഴിക്കുകയും ചെയ്തത്. ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ മക്കളെ വിഷം കൊടുത്ത് കൊല്ലാനും തുടര്‍ന്ന് ആത്മഹത്യ ചെയ്യാനും പദ്ധതിയിട്ടത്.
അയല്‍ വീട്ടിലേക്കു ഓടിയ കുട്ടികള്‍ ഭാഗ്യം കൊണ്ട് ജീവഹാനിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജോയിക്ക് പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാ ശ്രമത്തിനും,വധശ്രമത്തിനുമാണ് ജോയിക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."