ഹജ്ജിനിടെ ആരോഗ്യരംഗത്ത് മുന്നേറ്റം; സഊദിക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകള്‍ സംഗമിച്ചിട്ടും ആരോഗ്യരംഗത്ത് പ്രശ്നങ്ങള്‍ ഇല്ലാതെ നല്ല രീതിയില്‍ ഹജ്ജ് പര്യവസാനിച്ചതിനെ തുടര്‍ന്ന് സഊദി അറേബ്യക്കു ലോകാരോഗ്യ സംഘടനയുടെ പ്രശംസ. ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിച്ചു ആരോഗ്യ രംഗത്ത് യാതൊരു വിധ പ്രശ്നങ്ങള്‍ക്കും ഇട നല്‍കാതെ പ്രവര്‍ത്തനം നടത്തുന്നതില്‍ സഊദി ആരോഗ്യ മന്ത്രാലയം മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് പ്രതിനിധികള്‍ മിനായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സഊദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅയുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ജാവേദ് അല്‍ മഹജൂര് സഊദിയെ പ്രശംസിച്ചത്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് വേണ്ട നടപടികള്‍ക്കായി ലോകാരോഗ്യ സംഘടനയോട് സഊദി അറേബ്യ നടത്തിയ അപേക്ഷ സ്വീകരിച്ചു ഞങ്ങള്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയെന്നും 2005 ലെ അന്താരാഷ്ട്ര ആരോഗ്യ നിര്‍ദേശങ്ങളിലെ കാര്യങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ സഊദി അറേബ്യ അത് മികച്ച രീതിയില്‍ നടപ്പിലാക്കിയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ സഹകരിച്ച സഊദി ആരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനാ പ്രതിനിധി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."