കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നാളെ
കല്‍പ്പറ്റ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബിന്നി ഉമ്മട്ടി മുഖ്യ പ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി എം വേലായുധന്‍ മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കും. ജില്ലാ രക്ഷാധികാരി പി.എസ് ജനാര്‍ദ്ധനന്‍ ഉപഹാര സമര്‍പ്പണം നടത്തും. സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് വി പാപ്പച്ചന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് ദിനേഷ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കേരളത്തിലെ വ്യാപാര വ്യവസായ മേഖലകളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേയും ഇതുമൂലം കാര്‍ഷിക മേഖലക്കുണ്ടായ തകര്‍ച്ചയും സമ്മേളനം ചര്‍ച്ച ചെയ്യും. കാര്‍ഷി മേഖലയുടെ തകര്‍ച്ച വ്യാപാര മാന്ദ്യത്തിനും കാരണമായിട്ടുണ്ട്. ആറ് ഏരിയകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 230 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എം.ജെ കുര്യന്‍, സെക്രട്ടറി വി.കെ തുടസിദാസ്, സ്വാഗതസംഘം കണ്‍വീനര്‍ പി പ്രസന്നകുമാര്‍, എ ചന്ദ്രശേഖരന്‍, പി.വി ഷൈലേന്ദ്രന്‍, കെ.എം മധുസൂധനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."