വാറ്റുപുല്ലിന് കൂട്ടങ്ങള്‍ അപകടം മാടിവിളിക്കുന്നു
തലപ്പുഴ: മലയോര ഹൈവേക്ക് ഇരുവശത്തും ഉയര്‍ന്നു നില്ക്കുന്ന വാറ്റുപുല്ലിന്റെ കൂട്ടം വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. എതിര്‍ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതിനാലും വളവുകള്‍ അതികരിച്ചതിനാലും അപകട സാധ്യതയും നിലവിലുണ്ട്.
തവിഞ്ഞാല്‍ പഞ്ചായത്തില്‍ എഞ്ചിനീയറിംഗ് കോളജ് മുതല്‍ സെന്‍ട്രല്‍ എക്സൈസ് വരെയുള്ള വഴിയാണ് ഏറെ ദുഷ്കരമായിരിക്കുന്നത്.
പാമ്പുകളും മറ്റു ഇഴജന്തുക്കള്‍ക്കും പതിയിരിക്കാന്‍ പാകത്തിനാണ് കുറ്റിച്ചെടികള്‍ കാടു കെട്ടിയിരിക്കുന്നത്. ഇരുവശത്തുമുള്ള കുറ്റിച്ചെടികളും ഉയര്‍ന്നു നില്ക്കുന്ന പുല്ലുകളും പൂര്‍ണമായും നീക്കം ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ തൊഴിലുറപ്പിന് കേന്ദ്രശ്രദ്ധ പിടിച്ചു പറ്റിയ തവിഞ്ഞാല്‍ പഞ്ചായത്തില്‍ തൊഴിലുറപ്പുകാരെ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പി.ഡബ്ല്യു.ഡിയുടെ സാങ്കേതികത പറഞ്ഞാണ് പഞ്ചായത്ത് ഈ പണി കൈയൊഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."