മക്കള്‍ക്കു വിഷം കലര്‍ത്തിയ പാനീയം നല്കി; പിതാവിനെതിരേ കേസ്
കാഞ്ഞങ്ങാട്: മക്കള്‍ക്കു വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്ന കേസില്‍ പിതാവിനെതിരേ പൊലിസ് വധശ്രമത്തിനു കേസെടുത്തു. മാലോം ചുള്ളിയിലെ ജോയിക്കെതിരേയാണ് വെള്ളരിക്കുണ്ട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ ഉത്രാട ദിവസമാണു കേസിനാസ്പദമായ സംഭവം.
മദ്യലഹരിയില്‍ വീട്ടിലെത്തിയ ജോയി തന്റെ എട്ടും പന്ത്രണ്ടും വയസ് പ്രായമുള്ള രണ്ടു ആണ്മക്കളെ വിഷം കലര്‍ത്തിയ പാനീയം ബലമായി കുടിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇതിനു പുറമേ ഇയാളും വിഷം കഴിച്ചിരുന്നു.
പിതാവിന്റെ പിടിയില്‍ നിന്നും കുതറിയോടിയ കുട്ടികള്‍ അയല്‍വാസികളോടു വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഉടനെ തന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിഷം കഴിച്ച് അവശന നിലയിലായ ജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഏറെക്കാലം വിദേശത്തായിരുന്ന ജോയി ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഒരാഴ്ച മുമ്പ് കുടുംബ വഴക്കിനിടെ ജോയിയുടെ ഭാര്യക്കു വെട്ടേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യാ ശ്രമത്തിനും വധശ്രമത്തിനും ജോയിക്കെതിരേ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."