മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി; പരാതിക്കാരന് നഷ്ടപരിഹാരമായി 50 രൂപ നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്
വെഞ്ഞാറമൂട്: മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസ്സപ്പെടുത്തിയതിന് പരാതിയുമായി ചെന്നയാള്‍ക്ക് നഷ്ടപരിഹാരം. 50 രൂപയാണ് നഷ്ടപരിഹാരം. ഓംബുഡ്സ്മാന്റേതാണ് ഉത്തരവ്. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം കണ്‍വീനര്‍ ഡോ. തേമ്പാമൂട് സഹദേവനാണ് പരാതി നല്‍കിയത്.
കെ.എസ്.ഇ.ബി വെഞ്ഞാറമൂട് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെ കീഴില്‍ ഒമ്പത് ദിവസം മുന്നറിയിപ്പില്ലാതെ വൈദ്യുത തടസ്സം നേരിട്ടതായി പരാതിയില്‍ പറയുന്നു. 82 മണിക്കൂറാണ് വൈദ്യുതിമുടങ്ങിയത്. കെ.എസ്.ഇ.ബി കൊട്ടാരക്കര ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ രേഖാമൂലം പരാതി നല്‍കി.
എന്നാല്‍, നേരിട്ട് നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം അനുവദിക്കാന്‍ നിയമില്ലെന്ന മറുപടിയാണ് അദ്ദേഹത്തിന് ആദ്യം കിട്ടിയത്. തുടര്‍ന്ന് അദ്ദേഹം കെ.എസ്.ഇ.ബി എറണാകുളം ഓംബുഡ്സ്മാന് അപ്പീല്‍ നല്‍കി. ഇത് പരിഗണിച്ച ഓംബുഡ്സ്മാന്‍ 25 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അപ്പീല്‍ നല്‍കി. അപ്പീലും വാദങ്ങളും തള്ളിയ ഓംബുഡ്സമാന്‍ തുടര്‍ച്ചയായി 12 മണിക്കൂറിലധികം വൈദ്യുതി തടസ്സപ്പെട്ടതിന് പരാതിക്കാരന് രണ്ട് ദിവസത്തേക്ക് 50 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ലൈനില്‍ സമയബന്ധിതമായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വൈദ്യുതി തടസ്സം ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി. തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശിച്ചു. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തി കുറ്റമറ്റ രീതിയില്‍ വിതരണം ഉറപ്പാക്കേണ്ടത് കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ombudsman orders kseb to pay compensation after prolonged unannounced power outage in venjaramoodu sparks complaint
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."