ഒമാനിൽ ഉന്നതവിദ്യാഭ്യാസ രജിസ്ട്രേഷൻ ആരംഭിച്ചു; ജൂൺ 4 വരെ അപേക്ഷിക്കാം
മസ്‌കത്ത്: ഒമാനിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2026-2027 അധ്യയന വർഷത്തെ പ്രവേശനത്തിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള യൂനിഫൈഡ് അഡ്മിഷൻ സെന്റർ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 4 വരെയാണ് അപേക്ഷിക്കാൻ അവസരം. വിദ്യാർഥികൾക്ക് മികച്ച അനുഭവം നൽകുന്നതിനായി അഡ്മിഷൻ സിസ്റ്റം പൂർണ്ണമായും പരിഷ്കരിച്ചതായി യൂനിഫൈഡ് അഡ്മിഷൻ സെന്റർ ഡയരക്ടർ ജനറൽ അഹമ്മദ് ബിൻ മുഹമ്മദ് അൽ അസ്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ലോഗിൻ ചെയ്യാം. വ്യക്തിഗത വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ, കോഴ്‌സുകൾ, അഡ്മിഷൻ അപ്‌ഡേറ്റുകൾ എന്നിവ ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. താൽപ്പര്യമുള്ള കോഴ്‌സുകളും സ്ഥാപനങ്ങളും എളുപ്പത്തിൽ കണ്ടെത്താനും യോഗ്യതയ്ക്കനുസരിച്ച് ഫിൽട്ടർ ചെയ്യാനും ഇതുവഴി സാധിക്കും. അഡ്മിഷനെക്കുറിച്ചുള്ള എ.ഐ അധിഷ്ഠിത വിശദീകരണ വീഡിയോകളും ഡിജിറ്റൽ ഗൈഡുകളും ക്യുആർ കോഡുകൾ വഴി ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ മാറ്റങ്ങളും സ്കോളർഷിപ്പുകളും
*സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിൽ തിരഞ്ഞെടുത്ത സ്പെഷ്യലൈസേഷനുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കും.
* തൊഴിൽ സാധ്യതയുള്ള മുൻഗണനാ മേഖലകളിൽ ഒറെഡൂ ഒമാൻ പൂർണ്ണ സ്കോളർഷിപ്പുകൾ നൽകും.
*കേൾവി പരിമിതിയുള്ളവർക്കായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിൽ ആർട്ട് എഡ്യൂക്കേഷൻ പ്രോഗ്രാമും, ഓട്ടിസം ബാധിച്ച വിദ്യാർഥികൾക്കായി സ്വകാര്യ സർവകലാശാലകളിൽ ആഭ്യന്തര സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്
രജിസ്ട്രേഷൻ അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുതെന്നും തൊഴിൽ സാധ്യതകൾ വിലയിരുത്തിയാവണം കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
The Ministry of Education in Oman has opened higher education registration for the 2026/2027 academic year through an upgraded digital system. Students can apply via the Unified Admission Center until June 4, featuring AI-based guides, new scholarships from Ooredoo Oman, and inclusive programs for students with disabilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."