തേലക്കാട് ദുരന്തത്തിനു ശേഷം അനുവദിച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത് വല്ലപ്പോഴും
വെട്ടത്തൂര്‍: പെരിന്തല്‍മണ്ണയില്‍ നിന്നും കാപ്പ് മേല്‍ക്കുളങ്ങര റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നതു വല്ലപ്പോഴുമാണെന്നു പരാതി. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ സര്‍വീസ് നിര്‍ത്തിവെക്കുന്നതും ഇതേ ബസ് മറ്റ് റൂട്ടുകളിലേക്കു മാറ്റുന്നതും നിത്യസംഭവമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ബസ് ജീവനക്കാരുടെ ഇത്തരം ചെയ്തികള്‍ ഈ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാരെ വലക്കുന്നതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തേലക്കാട് ബസ് ദുരന്തത്തിനു ശേഷമാണ് ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി മിനി ബസ് സര്‍വീസ് അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബസ് ഓടിയതാകട്ടെ ഏതാനും ദിവസങ്ങള്‍ മാത്രം. ബലിപെരുന്നാള്‍, ഓണം പ്രമാണിച്ച് ഏറെ തിരക്കനുഭവപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ പോലും ബസ് കൃത്യമായി സര്‍വീസ് നടത്തിയില്ല.
2013 സെപ്റ്റംബര്‍ ആറിനു പെരിന്തല്‍മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. അന്ന് ആകെ മൂന്നു ബസുകളാണു റൂട്ടിലോടിയിരുന്നത്.
യാത്രാക്ലേശം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെ ജനപ്രതിനിധികള്‍ ഇടപ്പെട്ടാണു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് അനുവദിച്ചത്. തുടക്കത്തില്‍ മേല്‍ക്കുളങ്ങര,മുതുകുര്‍ശി,അലനല്ലൂര്‍ ട്രിപ്പുകളുമായി, അപകടത്തില്‍പ്പെട്ട ബസിന്റെ അതേസമയത്തു സര്‍വീസ് നടത്തിയിരുന്നെങ്കിലും കാപ്പില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സര്‍വിസ് നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ പിന്നീട് റോഡ് വീതികൂട്ടിയിട്ടും സര്‍വീസ് പുനരാരംഭിച്ചില്ല. ഇതേത്തുടര്‍ന്നു നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി റൂട്ടിലോടുന്ന ഒരു ബസിന്റെ രണ്ടു ട്രിപ്പുകള്‍ ഇവിടേക്ക് അനുവദിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ബസും കൃത്യസമയങ്ങളില്‍ സര്‍വിസ് നടത്താത്തതാണു യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം വേണമെന്നാവശ്യപ്പെു അധിക്യതരെ സമീപിക്കാന്‍ ഒരുങ്ങുകയാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."