HOME
DETAILS

'നിങ്ങള്‍ എനിക്കൊപ്പം ഉള്ളിടത്തോളം എന്ത് ആശങ്ക, കരുണാനിധിയോടുള്ള സ്‌നേഹത്താല്‍ പരസ്പരം ബന്ധിതരായ നാം അതേ വികാരത്താല്‍ ഈ യാത്ര തുടരും' തമിഴകത്തിന് നന്ദി പറഞ്ഞ് സ്റ്റാലിന്റെ വികാരഭരിതമായ കുറിപ്പ്

  
Web Desk
May 05, 2026 | 6:26 AM

dmk chief M K Stalin shares an emotional message after electoral setback thanking voters and reaffirming commitment to public service

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ വൈകാരിക കുറിപ്പ്. നിരവധി വിജയങ്ങളും പരാജയങ്ങളും താന്‍ കണ്ടിട്ടുണ്ട്. വിജയപരാജങ്ങള്‍ മാത്രമല്ല, ആദര്‍ശങ്ങളും നയങ്ങളും കൂടി പ്രധാനമാണ്- അദ്ദേഹം എക്‌സില്‍ കുറിച്ചു. വോട്ട് ചെയ്തവര്‍ക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാന്‍ മറന്നവര്‍ക്ക് വേണ്ടിയും കൂടിയാണ് ഞാന്‍ ഭരണം നടത്തിയത്. എല്ലാ ജനങ്ങളോടും ഞാന്‍ സത്യസന്ധത പുലര്‍ത്തി. എന്റെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചത്- അദ്ദേഹം എക്‌സില്‍ കുറിച്ചു. 

 

സ്റ്റാലിന്‍ ഉള്‍പെടെ നേതാക്കളാണ് തമിഴകത്ത് പരാജയത്തിന്റെ രുചി അറിഞ്ഞത്. 2011 മുതല്‍ സ്റ്റാലിന്റെ കോട്ടയായിരുന്ന കൊളത്തൂര്‍ മണ്ഡലത്തില്‍ 9,000 വോട്ടുകള്‍ക്കാണ് സ്റ്റാലിന്‍ പരാജയം ഏറ്റു വാങ്ങിയത്. ടി.വി.കെ സ്ഥാനാര്‍ഥി വി.എസ് ബാബുവാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. സ്റ്റാലിനോടൊപ്പം മുതിര്‍ന്ന മന്ത്രിമാരായ ദുരൈമുരുകന്‍, പി. ഗീതാ ജീവന്‍, മാ. സുബ്രഹ്‌മണ്യന്‍, ടി.എം. അന്‍പരശന്‍, നാസര്‍, മതിവേന്തന്‍, ടി.ആര്‍.ബി രാജ എന്നിവരും പരാജയപ്പെട്ടിരുന്നു.

1,54,82,782 വോട്ടുകളാണ് ഡി.എം.കെ സഖ്യം നേടിയത്. ഇവരോടെല്ലാം എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഞങ്ങളേക്കാള്‍ 17.43 ലക്ഷം വോട്ടുകള്‍ മാത്രമേ ടി.വി.കെക്ക് ലഭിച്ചിട്ടുള്ളൂ. ഞങ്ങളും അവരും തമ്മിലുള്ള വോട്ടുകളുടെ ശതമാന വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം, തമിഴ്നാട്ടിലെ ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം ശക്തമാണെന്ന് ഞാന്‍ കരുതുന്നു' അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 

ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി നന്ദി അറിയിക്കണമെന്നും ജയിച്ച സ്ഥാനാര്‍ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.  
'ജനങ്ങള്‍ നമ്മുടെ ആദരവിന് അര്‍ഹരാണ്. അവര്‍ക്കുവേണ്ടിയാണ് നമ്മള്‍ പാര്‍ട്ടി നടത്തുന്നത്. അവര്‍ക്കുവേണ്ടിയാണ് നമ്മള്‍ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നത്. അതിനാല്‍, എല്ലാ സ്ഥാനാര്‍ത്ഥികളും നേരിട്ട് പോയി എല്ലാ ജനങ്ങള്‍ക്കും നന്ദി പറയാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'.

ദ്രാവിഡ മുന്നേറ്റ കഴകം ആറ് തവണ അധികാരത്തിലേറിയിട്ടുണ്ട്. നമ്മള്‍ കാണാത്ത ഒരു വിജയവുമില്ല. പരാജങ്ങളും നാം അറിഞ്ഞിട്ടുണ്ട്.  

നിങ്ങളില്‍ പലരും എനിക്ക് ആശ്വാസ സന്ദേശങ്ങള്‍ അയയ്ക്കുന്നു. നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവനാണ് ഞാന്‍. നിങ്ങളില്‍ നിന്നാണ് ഞാന്‍ ശക്തി നേടിയത്.  നിങ്ങള്‍ എന്നോടൊപ്പം ഉള്ളിടത്തോളം എനിക്ക് എന്ത് ആശങ്കയാണുള്ളത്? നമ്മളെല്ലാവരും നമ്മുടെ നേതാവായ കരുണാനിധിയോടുള്ള സ്‌നേഹത്താല്‍ ബന്ധിതരായ സഖാക്കളാണ്. അത് ജീവിതത്തിലെ പല പ്രതിസന്ധികളിലും നമ്മെ മറികടത്തി. ആ വികാരത്തോടെ, ഞങ്ങള്‍ ഞങ്ങളുടെ യാത്ര തുടരും' അദ്ദേഹം കുറിച്ചു. 

 

1.54 കോടി വോട്ടുകള്‍ നിങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് എനിക്ക് എന്ത് പ്രതിഫലം നല്‍കാന്‍ കഴിയും? നാം നമ്മുടെ യാത്ര തുടരും. ഞങ്ങള്‍ ഭരണപക്ഷത്താവുമ്പോള്‍ ജനങ്ങള്‍ക്കായി പദ്ധതികള്‍ രൂപപ്പെടുത്തും. പ്രതിപക്ഷത്താവുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഞങ്ങള്‍ പോരാടും. ഇപ്പോള്‍ ശക്തമായ ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍, ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയം തുടരും- അദ്ദേഹം തുടര്‍ന്നു. വംശം, ഭാഷ, രാഷ്ട്രം എന്നിവയെ സംരക്ഷിക്കുന്നതിനുള്ള യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കന്നിയങ്കത്തില്‍ തന്നെ ടി.വി.കെ നൂറിലധികം സീറ്റുകള്‍ പിടിച്ചത് എതിരാളികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ചെറുകക്ഷികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് വിജയ് എന്നാണ് സൂചന.

mk stalin thanks tamil nadu voters after shock election defeat, vows to continue political journey



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  9 days ago
No Image

‘എനിക്ക് ഒരു പിസ്സ വേണം’: ഷാർജ പൊലിസിനെ തേടിയെത്തിയ കോൾ; യുവതിയുടെ കോഡ് സന്ദേശം തിരിച്ചറിഞ്ഞ് രക്ഷകരായി ഉദ്യോ​ഗസ്ഥർ

uae
  •  9 days ago
No Image

നിപ ഭീതി: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം

Kerala
  •  9 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ബി. മുരാരി ബാബു അന്തരിച്ചു

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; ഇന്നലെ മാത്രം 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; മലപ്പുറത്ത് ഒരു മരണം

Kerala
  •  9 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഹിജ്‌റ പുതുവത്സരം: തിങ്കളാഴ്ച അബൂദബിയില്‍ പാര്‍ക്കിങ്ങിനും ടോളിനും ഇളവ്

uae
  •  9 days ago
No Image

പ്രവാസി എന്നും പുറത്തോ?: സമ്പദ്ഘടനയുടെ നട്ടെല്ല്; എന്നിട്ടും അവഗണന മാത്രം 

Kerala
  •  9 days ago
No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  10 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  10 days ago