സോഷ്യല്‍മീഡിയയില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ
പട്ടാമ്പി: സൗമ്യയുടെ കൊലപാതക കേസില്‍ ശിക്ഷയനുഭവിക്കുന്ന ഗോവിന്ദച്ചാമിയുടെ കോടതിവിധിയില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ നിറഞ്ഞു.
ഓരോ രാജ്യങ്ങളിലെയും വിവിധ കുറ്റങ്ങള്‍ ചെയ്താലുള്ള ശിക്ഷകളും വിധികളും പോസ്റ്റ് ചെയ്താണ് ഗോവിന്ദച്ചാമിയെ സോഷ്യല്‍മീഡിയ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.
കേരളത്തിലെ ജുഡീഷ്യറിയെ ചോദ്യം ചേയ്യുന്നതും പണം കൊടുത്ത് വമ്പന്മാര് വിവിധ കുറ്റപത്രങ്ങളില്‍ നിന്ന് ഒഴിവായതും ശിക്ഷയനുഭവിക്കാത്തതും അയവിറക്കിയാണ് ഗോവിന്ദച്ചാമിയുടെ കോടതിവിധിയില്‍ പ്രതിഷേധിക്കുന്നത്.
അതെ സമയം ഹൈക്കോടതിവിധിയുടയും സുപ്രീംകോടതിവിധിയുടെയും പരാമര്‍ശങ്ങളെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി ചാനല്‍ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ചാനലുകള്‍ക്ക് വന്‍ സാമ്പത്തികനേട്ടം കൊയ്യുന്നതിനും മാനുഷിക മൂല്യത്തിന് വിലകല്‍പ്പിക്കുന്നില്ലെന്നും പറഞ്ഞാണ് സോഷ്യല്‍മീഡിയകള്‍ പരിഹസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."