കുവൈത്തിൽ പൊതുഗതാഗതം സ്മാർട്ടാകുന്നു; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ റൂട്ടുകളും ബസ്സുകളും
കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഗതാഗത സംവിധാനം പരിഷ്കരിക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ലക്ഷ്യമിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ വഹാബ് അഹമ്മദ് അൽ വഹാബിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ചർച്ചയിൽ ട്രാഫിക് ജനറൽ ഡയരക്ടറേറ്റിലെ ഉദ്യോഗസ്ഥരും രാജ്യത്തെ പ്രമുഖ പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. ഗതാഗതം സുഗമമാക്കുന്നതിനും വാഹനത്തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇനി മുതൽ രാജ്യത്തിന്റെ നഗരവികസനത്തിന് അനുയോജ്യമായ തരത്തിൽ ആധുനിക മാതൃകയിൽ ബസ്സ് സർവിസുകളെ മാറ്റും.
നിത്യോപയോഗത്തിനായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിന് പകരം ബസ്സുകളെ ആശ്രയിക്കുന്ന രീതിയിലേക്ക് ജനങ്ങളെ മാറ്റും. ഇതിനായി ബസ് ഓപ്പറേഷനുകളും റൂട്ടുകളും കൂടുതൽ കാര്യക്ഷമമാക്കും. ഗതാഗത നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ബസ് സർവിസുകൾ മെച്ചപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പൊതുഗതാഗത മേഖലയിൽ ലോകത്തെ മികച്ച മാതൃകകൾ സ്വീകരിച്ചുകൊണ്ട് റോഡ് സുരക്ഷ വർധിപ്പിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ അൽ വഹാബ് വ്യക്തമാക്കി.
Kuwait's Ministry of Interior is revamping the national public transport system to ease traffic congestion by modernizing bus services and encouraging a shift from private vehicles to mass transit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."