മുട്ട പഫ്‌സില്‍ എന്തുകൊണ്ടാണ് പകുതി മുട്ട മാത്രം? ആ രഹസ്യം എന്താണെന്നു നോക്കാം
മലയാളിയുടെ നാലുമണി ചായക്ക് പഫ്‌സ് നല്‍കുന്ന ആ ഒരു കോമ്പിനേഷന്‍ ഒന്ന് വേറെ തന്നെയാണ്. വെജിറ്റബിള്‍ പഫ്‌സും ചിക്കന്‍ പഫ്‌സും ഒക്കെ ഉണ്ടെങ്കിലും 'എഗ് പഫ്‌സി'നോടുള്ള പ്രേമം അതൊരു വികാരം തന്നെയാണ്. എന്നാല്‍ പഫ്‌സ് കഴിക്കുമ്പോള്‍ നമ്മളില്‍ പലരും ചിന്തിച്ചിട്ടുള്ള ഒരു കാര്യമുണ്ട്, എന്തുകൊണ്ടാണ് ഇതില്‍ ഒരു മുട്ട മുഴുവനായി വക്കാതെ പകുതി മാത്രം വയ്ക്കുന്നത്? അതിനു പിന്നില്‍ ചില കൃത്യമായ കാരണങ്ങളുണ്ട്.
ആ പകുതിക്ക് പിന്നിലെ കാരണങ്ങള്‍

ഉണ്ടാക്കാന്‍ എളുപ്പം- പഫ്‌സിനുള്ളില്‍ ഒരു മുട്ട മുഴുവനായി വച്ചാല്‍ മസാലക്കൂട്ടുകള്‍ക്കൊപ്പം അത് മടക്കിവയ്ക്കാന്‍ പ്രയാസമാണ്. പകുതി മുട്ടയാകുമ്പോള്‍ പഫ്‌സ് കൃത്യമായ 'പോക്കറ്റ്' ആകൃതിയില്‍ മനോഹരമായി തന്നെ ബേക്ക് ചെയ്‌തെടുക്കാന്‍ സാധിക്കും.
രുചിയിലെ ബാലന്‍സ്- പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവും മസാലയും കുഴഞ്ഞു വരുമ്പോഴാണ് പഫ്‌സിന് അതിന്റെ യഥാര്‍ഥ രുചി ലഭിക്കുന്നത്. മുട്ട മുഴുവനായാല്‍ മസാലയുടെ മുഴുവന്‍ രുചിയും ഉള്ളിലേക്ക് എത്തുകയുമില്ല.

ലാഭകരം- കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഒരു മുട്ടയില്‍ നിന്ന് രണ്ട് പഫ്‌സ് തയ്യാറാക്കാം എന്നത് ലാഭകരമായ കാര്യമാണ്. ഇത് ഉപഭോക്താവിന് കുറഞ്ഞ വിലയില്‍ പഫ്‌സ് ലഭ്യമാക്കാന്‍ സഹായിക്കുന്നു.
പഫ്‌സ് കേരളത്തിലെത്തിയത് എങ്ങനെ?
ബ്രിട്ടീഷ് ഭരണകാലത്താണ് യൂറോപ്യന്‍ ശൈലിയിലുള്ള 'പഫ് പേസ്ട്രി' ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ ബേക്കറികള്‍ ഈ വിദേശ വിഭവത്തെ സ്വന്തം ശൈലിയില്‍ മാറ്റിയെടുത്തു. അങ്ങനെ മാംസത്തിന് പകരം മസാല ചേര്‍ത്ത മുട്ടകള്‍ ഫില്ലിങായി പരീക്ഷിച്ചത് ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വലിയ വിജയമായി മാറി.
From baking convenience to colonial history, here is why your favorite egg puff features only half an egg.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."