HOME
DETAILS

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന് മോദി; എന്തായിരിക്കും കാരണം

  
Web Desk
May 11, 2026 | 9:19 AM

why modi urged indians not to buy gold for one year12

ഇന്ത്യന്‍ ജനതയോട് കഴിഞ്ഞ ദിവസം അധാരണമായൊരു അഭ്യര്‍ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹം ഉള്‍പെടെയുള്ള ചടങ്ങുകള്‍ക്കായും മറ്റും സ്വര്‍ണം വാങ്ങരുതെന്നായിരുന്നു അഭ്യര്‍ഥന. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധാരമായൊരു അഭ്യര്‍ഥനയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടത്തിയത്. ഇന്ത്യക്കാര്‍ ഒരു വര്‍ഷത്തേക്ക് വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകളിലേക്കായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നായിരുന്നു മോദിയുടെ അഭ്യര്‍ഥന. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം എന്തിനും ഏതിനും സ്വര്‍ണം എന്ന ഒരു സംസ്‌ക്കാരമാണ്. വിവാഹത്തിന് മാത്രമല്ല, ജനനം മുതല്‍ പിറന്നാളുകള്‍ വരെ പല വിശേഷാവസരങ്ങളിലും സമ്മാനമായി സ്വര്‍ണം തിരഞ്ഞെടുക്കാറുണ്ട് ഇന്ത്യക്കാര്‍. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ ഒന്ന് കൂടിയാണ് ഇന്ത്യ എന്ന് വേണമെങ്കില്‍ പറയാം. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് സ്വര്‍ണം. 

എന്നിട്ടും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങുന്നത് കുറക്കണമെന്ന് മോദി പ്രസ്താവന നടത്താനെന്താണ് കാരണം. എണ്ണവില 100 ഡോളറിലേക്ക് എത്തിയതിന് പിന്നാലെയാണ്  സ്വര്‍ണവും എണ്ണയും ഉപയോഗിക്കുന്നത് കുറക്കണമെന്ന നിര്‍ദേശം മോദി മുന്നോട്ടുവെക്കുന്നത്. ഈ രണ്ട് വസ്തുക്കളും ഇറക്കുമതിയിലൂടെയാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡോയിലിന്റെ 85 ശതമാനവും ഇറക്കുമതിയാണ്. സ്വര്‍ണത്തിലും സ്ഥിതി വ്യത്യാസമല്ല.

അമേരിക്ക-ഇറാന്‍ യുദ്ധം സ്വര്‍ണ്ണവിലയെ ബാധിക്കുന്നത് എങ്ങനെ?
അമേരിക്കയും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ആഗോള സ്വര്‍ണ്ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കാണാം. പശ്ചിമേഷ്യയിലെ ഓരോ സൈനിക നീക്കങ്ങളും വെടിനിര്‍ത്തല്‍ ശ്രമങ്ങളും സ്വര്‍ണ വിപണിയെ ശക്തമായി ബാധിക്കുന്നുണ്ട്.

സാധാരണഗതിയില്‍, ആഗോള അനിശ്ചിതത്വത്തിന്റെയോ യുദ്ധത്തിന്റെയോ സമയത്ത് സ്വര്‍ണത്തെ ഒരു 'സുരക്ഷിത നിക്ഷേപം' (Safe Haven) ആയാണ് കണക്കാക്കാറ്. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണം വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുകയും വില വര്‍ധിക്കുകയും ചെയ്യാറുണ്ട്. എന്നാ ഇപ്പോഴത്തെ സാഹചര്യം സങ്കീര്‍ണ്ണമാണ്.  വര്‍ദ്ധിച്ചുവരുന്ന അസംസ്‌കൃത എണ്ണവില നാണയപ്പെരുപ്പത്തിനും പലിശനിരക്ക് ഉയരാനും കാരണമായേക്കുമെന്ന ആശങ്ക ആഗോളതലത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതോടെ എണ്ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.   ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലെ (Strait of Hormuz) തടസ്സങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയാണ് ഇതിന് കാരണമായിട്ടുള്ളത്. എണ്ണവില വര്‍ദ്ധിക്കുന്നത് ആഗോളതലത്തില്‍ നാണയപ്പെരുപ്പത്തിന് (Inflation) കാരണമാകുന്നു. ഇതോടെ പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ യു. സ് ഫെഡറല്‍ റിസര്‍വ് പോലുള്ള കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ഇത് സ്വര്‍ണ വിപണിയേയും ബാധിക്കുന്നു. 

ഡോളര്‍ കുരുക്ക് 

സ്വര്‍ണവും എണ്ണയും ഇറക്കുമതി ചെയ്യാനായി പകരം നല്‍കുന്നത് ഡോളറാണ്. സ്വര്‍ണത്തിന്‍േറയും എണ്ണയുടേയും ഇറക്കുമതി ചെലവ് ഉയരുന്നത് ഡോളര്‍ വന്‍തോതില്‍ പുറത്തേക്ക് ഒഴുകുന്നതിന് കാരണമാവും. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയിലും ആനുപാതികമായ വര്‍ധനയുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇത് രൂപയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഒരു കുടുംബം മാത്രം സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ടുനിന്നത് കൊണ്ട് കാര്യമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹസീസണില്‍ ഉള്‍പ്പടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്നും വിട്ടുനിന്നാല്‍ അത് സമ്പദ്വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാക്കും. അതിനിടെ, ഉപഭോഗം കുറക്കാന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കാരണങ്ങള്‍ ഒറ്റനോട്ടത്തില്‍

1. വിദേശനാണ്യ ശേഖരം (Foreign Exchange Reserves) സംരക്ഷിക്കുക
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ്. സ്വര്‍ണം വാങ്ങുന്നതിനായി വന്‍തോതില്‍ യു.എസ് ഡോളര്‍ വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കേണ്ടി വരുന്നു. നിലവിലെ ആഗോള പ്രതിസന്ധിയുടെ ഘട്ടത്തില്‍ രാജ്യത്തിന്റെ കൈവശമുള്ള ഡോളര്‍ ശേഖരം മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കായി കരുതിവെക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

2. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയും ഇറക്കുമതി ചെലവും:
പശ്ചിമേഷ്യയിലെ (ഇറാന്‍-യു.എസ്) സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്. എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് വന്‍തോതില്‍ ഡോളര്‍ ആവശ്യമാണ്. സ്വര്‍ണ്ണത്തിന് പിന്നാലെ ഡോളര്‍ ചിലവാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. സ്വര്‍ണം പോലുള്ള ആഡംബര വസ്തുക്കളുടെ ഇറക്കുമതി കുറച്ച്, ആ തുക എണ്ണ ഇറക്കുമതിക്കായി വിനിയോഗിക്കുക എന്നതാണ് പരിഹാരമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

3. രൂപയുടെ മൂല്യം നിലനിര്‍ത്തുക: സ്വര്‍ണത്തിനും എണ്ണക്കുമായി കൂടുതല്‍ ഡോളര്‍ ചിലവാക്കുമ്പോള്‍ വിദേശ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഇടിയാന്‍ സാധ്യതയുണ്ട്. ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ കറന്റ് അക്കൗണ്ട് കമ്മി (CAD) കുറക്കാനും രൂപയുടെ മൂല്യം സുസ്ഥിരമായി നിര്‍ത്താനും സാധിക്കും.

prime minister narendra modi urged indians to avoid buying gold for one year amid rising economic pressure caused by higher crude oil prices and increasing import costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  3 hours ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  3 hours ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  4 hours ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  4 hours ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  4 hours ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  5 hours ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  5 hours ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  5 hours ago