സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഫീസറാവാം; 30,000 തുടക്ക ശമ്പളം; അപേക്ഷ മെയ് 14 വരെ
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രൊജക്ട് ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമാണ് വിളിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 14ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
സിഎംഡിക്ക് കീഴില്‍ പ്രൊജക്ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
പ്രായപരിധി
35 വയസുവരെയാണ് പ്രായപരിധി. പ്രായം 01.05.2026 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
ബന്ധപ്പെട്ട മേഖലയില്‍ പിജി യോഗ്യത വേണം. സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന.
അക്കൗണ്ടന്‍സി, ബുക്ക് കീപ്പിങ്ങില്‍ പരിജ്ഞാനം.
ട്രൈബല്‍/ സോഷ്യല്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് വിഭാഗത്തില്‍ രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
സ്‌കില്‍
പ്രൊജക്ട് മാനേജ്‌മെന്റ്
മള്‍ട്ടി സ്റ്റേക്ക് ഹോള്‍ഡര്‍ കോര്‍ഡിനേഷന്‍ബുക്ക് കീപ്പിങ് ആന്റ് അക്കൗണ്ടിങ് എക്‌സ്പര്‍ട്ട് മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് പ്രൊജക്ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ഗൂഗിള്‍ ഫോം മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ: https://cmd.kerala.gov.in/
opportunity to work under the Centre for Management Development. Contract appointment has been announced for the position of Project Officer. Eligible candidates must submit their applications on or before May 14."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."