റോഡ് വീതി കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു
കുറ്റ്യാടി: വയനാട്-കുറ്റ്യാടി റോഡിലെ അപകടമേഖലയായ ഓത്യോട്ട് പാലം മുതല്‍ കുഞ്ഞുമഠം ക്ഷേത്രം റോഡു വരെ വീതികൂട്ടി ഗതാഗതം സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അന്തര്‍സംസ്ഥാന പാതയായ റോഡിലെ വീതിക്കുറവ് കാരണം തളിക്കര കയറ്റം മുതല്‍ തെരുവത്ത് റോഡു വരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അപകടത്തില്‍പെട്ട് അഞ്ചോളം പേര് മരിച്ചിരുന്നു.
റോഡിന്റെ 200 മീറ്ററോളം വരുന്ന ഭാഗത്തെ ഗട്ടറുകളും ഇരു ഭാഗങ്ങളിലുമുള്ള മരങ്ങളും അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. കാല്‍നടയാത്രക്കാരും അപകടത്തില്‍പെടുന്നത് പതിവാണ്. റോഡിന്റെ ഇരുഭാഗങ്ങളിലും വീതികൂട്ടുന്നതിനാവശ്യമായ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി നിലവിലുണ്ട്. കൂടാതെ ആവശ്യമായ ഭൂമി നല്കാന് സ്വകാര്യവ്യക്തികളും തയാറായിട്ടുണ്ട്.
ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ സുരക്ഷിതയാത്രയൊരുക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."