കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു
പേരാമ്പ്ര: മലയോര പ്രദേശത്തെ 219 നാളികേര കര്‍ഷകരില്‍ നിന്നായി 55 ലക്ഷത്തിലേറെ രൂപയുടെ പച്ചത്തേങ്ങ സംഭരിച്ച് പണം നല്‍കാതെ അവഗണിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. കര്‍ഷകരുടെ പ്രതിഷേധമെന്ന നിലയില്‍ ഒരാഴ്ച മുന്‍പ് ചക്കിട്ടപ്പാര കൃഷിഭവനു മുന്നില്‍ കൂട്ടധര്‍ണ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഓണത്തിന് കര്‍ഷകര്‍ക്ക് പച്ചത്തേങ്ങയുടെ വില നല്‍കുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അവസാനത്തെ ഓണവും കഴിഞ്ഞിട്ടും ഇതുവരെ അനുകൂല നടപടിയായിട്ടില്ല. കഴിഞ്ഞദിവസം ചക്കിട്ടപാറയിലും കൂരാച്ചുണ്ടിലും കര്‍ഷകര്‍ സംഘടിച്ച് തിരുവോണനാളില്‍ പട്ടിണിസമരം സംഘടിപ്പിച്ചിരുന്നു. ജില്ലാ കാര്‍ഷിക വികസന സമിതിയാണ് സമരത്തിനു നേതൃത്വം നല്‍കിയത്. കാര്‍ഷിക വിളകള്‍ക്ക് വിലയിടിഞ്ഞതും പച്ചത്തേങ്ങ നല്‍കിയതിലൂടെ കിട്ടാനുള്ള തുക ലഭിക്കാതെ വന്നതും മലയോര പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇത്തവണ കണ്ണീരോണമാണ് സമ്മാനിച്ചത്. ഇടവിള കൃഷി നാശവും കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗങ്ങളും കര്‍ഷകര്‍ക്ക് ഭീഷണിയായിട്ടുണ്ട്. പച്ചത്തേങ്ങ സംഭരിച്ചതിലൂടെ ലഭിക്കാനുള്ള തുകയ്ക്കായി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനുള്ള നീക്കത്തിലാണ് സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."