HOME
DETAILS

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

  
May 19, 2026 | 7:51 AM


ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം. സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പിണറായി പ്രതിപക്ഷ നേതൃത്വസ്ഥാനത്തിരുന്നാല്‍ പാര്‍ട്ടി അധികാരത്തില്‍ തിരികെയെത്തില്ല. എം.വി ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. 

ജി. സുധാകരനെ പിണക്കാതെ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കണമായിരുന്നു. സുധാകരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജില്ലയിലെ കനത്ത പരാജയം ഒഴിവാക്കാമായിരുന്നു. അമ്പലപ്പുഴയില്‍ സുധാകരനും കായംകുളത്ത് സി.എസ് സുജാതയും ആലപ്പുഴയില്‍ ആര്‍.നാസറും അരൂരില്‍ തോമസ് ഐസക്കും മല്‍സരിക്കണമായിരുന്നു. നേതൃനിര മല്‍സരത്തിനിറങ്ങണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. ജി.സുധാകരന്റെ തണലില്‍ വഴിവിട്ട് വളര്‍ന്ന നേതാക്കള്‍ തന്നെ സുധാകരന്‍ പാര്‍ട്ടിവിട്ട് പോകാനും ഇടയാക്കി. എച്ച്. സലാം സുധാകരനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചില്ല. താഴേതട്ടില്‍ സംഘടനാപരമായ വീഴ്ചകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടില്‍ നടന്നത് ആവേശം ചോര്‍ന്ന പ്രവര്‍ത്തനം. നേതൃത്വം കാര്യമായ ഇടപെടല്‍ നടത്തിയില്ല.

ജില്ലസെക്രട്ടറി ആര്‍. നാസറിനെതിരേ സി.പി.എം ജില്ല സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. തെഞ്ഞെടുപ്പിന് ശേഷം നാസര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതം. എച്ച്.സലാം, പി.പി. ചിത്തരഞ്ജന്‍ എന്നിവരുടെ തോല്‍വിയില്‍ ജില്ലസെക്രട്ടറി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. യു. പ്രതിഭയുടേത് പാര്‍ട്ടിയെ സംശയനിഴലിലാക്കുന്ന പരാമര്‍ശം. സെക്രട്ടറിയേറ്റിലെ ഭൂരിഭാഗം അംഗങ്ങളും കടുത്ത വിമര്‍ശനമുന്നയിച്ചു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചൊവ്വാഴ്ച ജില്ലകമ്മിറ്റിയോഗം ചേരും. ഇതിലും കടുത്ത വിമര്‍ശനമുണ്ടാകുമെന്നാണ് വിവരം.

പിണറായിക്കെതിരെ ജനവികാരം ശക്തമായിരുന്നുവെന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല. സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് തിരുത്തലുകള്‍ ഉണ്ടാകണം. ഇത്തരം രീതി തുടര്‍ന്നാല്‍ ഇനിയൊരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല. എം.വി ഗോവിന്ദന്റെ ഭാര്യയെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് വലിയ തെറ്റ്. നേതാക്കളുടെ ശരീരഭാഷ ശരിയല്ല. ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലാണ് നേതാക്കളുടെ ശരീര ഭാഷ. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കണം.

എം.വി ഗോവിന്ദന്റെ ശൈലി പാര്‍ട്ടി സെക്രട്ടറിക്ക് ചേര്‍ന്നതല്ല. കൊടിയേരി ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന ഓര്‍മവേണം. എ.കെ. ബാലന്റെ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തിരിച്ചടിയായി. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് പലവട്ടം പറഞ്ഞു. അതുണ്ടായില്ല. ഇതിനാല്‍ വിജയം ഉറപ്പുണ്ടായിരുന്ന സീറ്റില്‍ തോല്‍വി ചോദിച്ചു വാങ്ങി. സുധാകരനെ തിരിച്ചറിയാനായില്ല. രണ്ടുവര്‍ഷം മുമ്പേ സുധാകരന്‍ പാര്‍ട്ടിയെ ആക്രമിച്ചു തുടങ്ങി. സുധാകരന് വേണ്ട സമയത്ത് മറുപടി നല്‍കിയില്ല. ജില്ലസെക്രട്ടറി വി.കേശവന്‍ മരിച്ചത് ആത്മഹത്യയാണെന്ന് സുധാകരന്‍ സംസാരിച്ചിട്ടും ജില്ല നേതൃത്വം കൃത്യമായ മറുപടി നല്‍കിയില്ല. സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ പ്രതിരോധിക്കാനായില്ല. അമ്പലപ്പുഴയില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതാണ് പരാജയകാരണമെന്നും വിലയിരുത്തി.

 

 

Strong criticism was raised in the Alappuzha district secretariat meeting regarding the party’s handling of senior leader G. Sudhakaran. Members reportedly alleged that the party committed serious lapses in dealing with the issue and demanded the dissolution of the state committee.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  4 days ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  4 days ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  4 days ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  4 days ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  4 days ago
No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  5 days ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  5 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  5 days ago
No Image

മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ; ജാ​ഗ്രതാ നിര്‍ദേശം 

Kerala
  •  5 days ago
No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  5 days ago