കേരളാകോണ്‍ഗ്രസ് (എം) ജില്ലാ സമ്മേളനം 23ന് തുടങ്ങും
കൊച്ചി:കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ സമ്മേളനം 23, 24തിയതികളില്‍ എറണാകുളത്തു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മഹാരാജാസ് കോളജ് ഓഡിറ്റേറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആനുകാലിക രാഷ്ട്രീയവും സംഘടനാപ്രവര്‍ത്തനവും ചര്‍ച്ച ചെയ്ത് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും.
23ന് രാവിലെ 10ന് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലാസ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും.രണ്ട് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ എം.എല്‍.എ ടി.യു കുരുവിള ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ 140 പേര് പങ്കെടുക്കും. 24ന് ഉച്ചയ്ക്ക്ശേഷം 3000 പേര് പങ്കെടുക്കുന്ന പൊതു സമ്മേളനം പാര്‍ട്ടി ചെയര്മാന് കെ.എം മാണി ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷതവഹിക്കും. പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറിമാരായ ജോസ് കെ. മാണി എം.പി, ജോയി എബ്രഹാം എം.പി, സി.എഫ് തോമസ്, റോഷി അഗസ്റ്റിന്,മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 21ന് എല്ലാ വാര്‍ഡുകളിലും പാര്‍ട്ടിപതാക ഉയര്‍ത്തി പതാക ദിനമായി ആചരിക്കും.
ഈമാസം 25മുതല്‍ 30വരെ ജില്ലയിലുടനീളം വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി അംഗത്വ വിതരണ പ്രചാരണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് ഷിബു തെക്കുംപുറം, ജനറല്‍ സെക്രട്ടറി ബേബി വട്ടക്കുന്നേല്‍, ടോമി തോമസ്, ജോയി മുളവരിക്കല്‍, സേവി കുരുശുവീട്ടില്‍, ജോണ്സണ് പാട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."