HOME
DETAILS

ആര്‍.ടി.ഒ നേരിട്ട് സ്റ്റിയറിങ് പിടിച്ചു; എറണാകുളത്ത് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി, 60ല്‍ 16 എണ്ണം മാത്രം പാസ്സായി

  
May 21, 2026 | 5:22 AM

mass failure for school buses in fitness test only 16 out of 60 pass as ernakulam RTO personally conducts test drives

 

കാക്കനാട്: പുറമെ നല്ല തിളങ്ങുന്ന നിറവും മിനുസമുള്ള ബോഡിയുമായി പേപ്പറുകളെല്ലാം കൃത്യമാക്കി എത്തിയ സ്‌കൂള്‍ ബസ്സുകള്‍ ഫിറ്റ്‌നസ് പരിശോധനയില്‍ കൂട്ടത്തോടെ പരാജയപ്പെട്ടു. നിര്‍ത്തിയിട്ടിരുന്നപ്പോള്‍ നടത്തിയ പരിശോധനകളില്‍ കുഴപ്പങ്ങളൊന്നും കാണാതിരുന്ന വണ്ടികള്‍, ആര്‍.ടി.ഒ നേരിട്ട് ഡ്രൈവിങ് സീറ്റിലിരുന്ന് ഓടിച്ചു നോക്കിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ പുറത്തുചാടിയത്.

സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന എറണാകുളം ആര്‍.ടി.ഒ കെ.ആര്‍ സുരേഷ്, തകരാറുകള്‍ കണ്ടെത്തിയ 44 സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് നിഷേധിച്ചു. ഈ വാഹനങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കേണ്ടി വരും.

സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ സി.എഫ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സ്‌കൂള്‍ ബസ്സുകളുടെ ആദ്യഘട്ട പരിശോധന നടന്നത്. ക്യാമ്പിലെത്തിച്ച ആകെ 60 ബസ്സുകളില്‍ എല്ലാത്തരം സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിച്ച 16 എണ്ണത്തിന് മാത്രമാണ് ആദ്യദിനം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. യോഗ്യത നേടിയ ഈ ബസ്സുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സുരക്ഷാ സ്റ്റിക്കറുകള്‍ പതിപ്പിച്ചു നല്‍കിയിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെ ആര്‍.ടി.ഒ സുരേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന ആരംഭിച്ചത്. വാഹനം നിര്‍ത്തിയിട്ട ശേഷം ടയറുകള്‍, വൈപ്പര്‍, ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, വാതിലുകള്‍, വിന്‍ഡോ ഷട്ടറുകള്‍, ജി.പി.എസ്, അഗ്‌നിശമന സംവിധാനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ എന്നിവയെല്ലാം ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിച്ചിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ആര്‍.ടി.ഒ തന്നെ നേരിട്ട് ബസ്സുകള്‍ ഓടിച്ചു നോക്കിയതോടെയാണ് പല വണ്ടികളുടെയും യഥാര്‍ഥ അവസ്ഥ വെളിച്ചത്തായത്.

ആദ്യത്തെ ചില ബസ്സുകള്‍ ഓടിച്ചു നോക്കിയപ്പോള്‍ തന്നെ ഗുരുതരമായ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഗ്രൗണ്ടിലെത്തിയ മുഴുവന്‍ ബസ്സുകളും ഡ്രൈവ് ചെയ്തു നോക്കിയ ശേഷം മാത്രം ഫിറ്റ്‌നസ് നല്‍കിയാല്‍ മതിയെന്ന് ആര്‍.ടി.ഒ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ഇതാണ് ഭൂരിഭാഗം വണ്ടികളും പരാജയപ്പെടാന്‍ കാരണമായത്. ആദ്യദിനം പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും തകരാറുകള്‍ പരിഹരിച്ച് എത്തുന്നവര്‍ക്കുമായി രണ്ടാംഘട്ട പരിശോധന മെയ് 23ന് നടക്കും.

 

During a strict fitness inspection in Ernakulam, 44 out of 60 school buses failed the test after the RTO personally test-drove them and uncovered serious technical glitches ahead of the school reopening.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  7 days ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  7 days ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  7 days ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  7 days ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  7 days ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  7 days ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  7 days ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  7 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  7 days ago
No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  7 days ago