HOME
DETAILS
MAL
കാവേരി: മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്
backup
September 16 2016 | 23:09 PM
ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നു. കാവേരിയില്‍ നിന്ന് വെള്ളം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് തമിഴ്നാടിനും കര്‍ണാടകയ്ക്കും നോട്ടീസ് അയച്ചത്. ഇരു സംസ്ഥാനങ്ങളിലും ഉണ്ടായ പ്രതിഷേധങ്ങളില്‍ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട പല സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടുവെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ജനങ്ങളുടെ ജീവനും സ്വത്തിനുംവരെ ഭീഷണിയുണ്ടായതായി നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."