HOME
DETAILS

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

  
Web Desk
May 27, 2026 | 10:22 AM

ebola-test-negative-uganda-returned-woman-bengaluru-health-update

ബെംഗളൂരു: ഉഗാണ്ടയില്‍ നിന്ന് ബംഗളുരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 28 കാരിയുടെ എബോള പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നേരിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ട  ഉടനെ യുവതിയെ ബംഗളുരുവിലെ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതും പരിശോധനകള്‍ക്ക് വിധേയയാക്കിയതും. 

ഉഗാണ്ടയില്‍ നിന്ന് അടുത്തിടെയാണ് യുവതി അഹമ്മദാബാദിലെത്തിയത്. പിന്നീട് ബെംഗളൂരുവിലേക്ക് വരികയായിരുന്നു. എയര്‍പോര്‍ട്ട് സ്‌ക്രീനിങ്ങില്‍ ഇവര്‍ക്ക് ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. എങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മുന്‍കരുതലിന്റെ ഭാഗമായി യുവതിയെ നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് ഏകദേശം 24 മണിക്കൂറിന് ശേഷം ഇവര്‍ക്ക് നേരിയ ശരീരവേദന അനുഭവപ്പെട്ടതോടെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 


യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാംപിളുകളുടെ വിശദമായ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം മാനദണ്ഡങ്ങള്‍ പ്രകാരം ആവശ്യമെങ്കില്‍ മാത്രം വീണ്ടും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  3 hours ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  3 hours ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  3 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  4 hours ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  4 hours ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  4 hours ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  5 hours ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  5 hours ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  5 hours ago