HOME
DETAILS

ശ്രീനാരായണ ഗുരുവിനെ ഹിന്ദുസന്യാസിയാക്കി ബി.ജെ.പി

  
backup
September 17 2016 | 01:09 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%a8

തിരുവനന്തപുരം: ജാതീയതയും ഉച്ചനീചത്വവും ഇല്ലാതാക്കാനും മാനവികതയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും പരിശ്രമിച്ച നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ഹിന്ദുസന്യാസിയായി മുദ്രകുത്താന്‍ ബി.ജെ.പി ശ്രമം. ഒരു നൂറ്റാണ്ടു മുന്‍പുതന്നെ നമുക്ക് ജാതിയില്ലെന്ന വിളംബരവുമായി സാധാരണക്കാരുടെ ഇടയിലേയ്ക്ക് ഇറങ്ങിയ ഗുരുവിനെയാണ് സംഘ്പരിവാര്‍ ഹിന്ദു വര്‍ഗീയവാദിയായി മുദ്രകുത്താന്‍ ശ്രമിക്കുന്നത്.
മലയാളികള്‍ മഹാബലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന, മതസാഹോദര്യം വിളിച്ചോതുന്ന ഓണത്തെ വാമനജയന്തിയായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനു പിന്നാലെയാണ് ശ്രീനാരായണ ഗുരുവിനെയും ഹൈന്ദവവാദിയാക്കി മാറ്റാനുള്ള ശ്രമം.
ഇന്നലെ ഗുരുദേവന്റെ ജന്മദിനത്തിലാണ് സംഘ്പരിവാര്‍ ഗുരുദേവനെ ഹിന്ദുസന്യാസിയാക്കിയത്. കേരളം ലോകത്തിനു സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദുസന്യാസിയാണു ശ്രീനാരായണ ഗുരുവെന്നാണ് ബി.ജെ.പി കേരള ഘടകം ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദുധര്‍മത്തെ നവീകരിച്ച ശ്രീനാരായണ ഗുരു തന്നെയാണു കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെന്നും പോസ്റ്റ് പറയുന്നു.
അനാചാരങ്ങള്‍ക്കെതിരേ ശബ്ദം ഉയര്‍ത്തുമ്പോഴും അത് സ്വധര്‍മത്തിന് എതിരാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്‌കാരത്തിന്റെ പേരില്‍ സംസ്‌കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളിപറയാന്‍ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുവിന്റെ പ്രവൃത്തികള്‍.
ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതുകണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഫേസ്ബുക്കില്‍ പറയുന്നു. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നല്‍കിയത് ശ്രീനാരായണ ഗുരുവിന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ എത്തിയ ഗുരുജയന്തി ആവേശസ്മരണകളാണ് ഉയര്‍ത്തുന്നതെന്നാണ് ഫേസ്ബുക്കില്‍ ബി.ജെ.പി സംസ്ഥാന ഘടകം പറയുന്നത്.
ബി.ജെ.പിയുടെ ഈ നീക്കത്തിനെതിരേ വിവിധ മേഖലകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. ജാതി, മത ചിന്തകള്‍ക്ക് അതീതമായ ചിന്തകളും സന്ദേശങ്ങളും പകര്‍ന്ന കേരളംകണ്ട ഏറ്റവും മഹത്തായ നവോത്ഥാന നായകനെ ഹിന്ദുവല്‍കരിക്കാനുള്ള ശ്രമമാണു ബി.ജെ.പി ഇതിലൂടെ നടത്തുന്നത്. ഏറെനാളായി ശ്രീനാരായണ ഗുരുവിനെ ഹിന്ദുവല്‍കരിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിട്ട്. എന്നാല്‍ പരസ്യമായി അദ്ദേഹം ഹിന്ദുസന്യായിയാണെന്ന് ബി.ജെ.പി ഇതുവരെ അവകാശപ്പെട്ടിരുന്നില്ല.
എല്ലാക്കാലത്തും മത, ജാതി ചിന്തകള്‍ക്ക് അതീതമായ മാനവദര്‍ശനങ്ങളാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ചരിത്രത്തെയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെയും ഹൈന്ദവവല്‍കരിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നത്. തിരുവോണത്തലേന്നാണ് ഓണത്തെ വാമനജയന്തിയായി ആഘോഷിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തത്. ഇതില്‍ സോഷ്യല്‍മീഡിയകളില്‍കൂടി പ്രതിഷേധം ശക്തമായപ്പോള്‍ പിറ്റേന്ന് അമിത് ഷാ തിരുവോണാശംസയും നേര്‍ന്നിരുന്നു.
ഇതിനു പിന്നാലെയാണു ബി.ജെ.പി സംസ്ഥാന ഘടകം ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കി ചിത്രീകരിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago