HOME
DETAILS

ഒമാനില്‍ ഊര്‍ജഖനന മേഖലയില്‍ ഇന്ന് മുതല്‍ ലൈസന്‍സ് നിര്‍ബന്ധം; ഇല്ലെങ്കില്‍ തൊഴില്‍ വിസ പുതുക്കില്ല

  
June 01, 2026 | 12:35 PM

oman makes professional licenses mandatory in energy and mining sectors

 


മസ്‌കത്ത്: ഒമാനിലെ ഊര്‍ജ, ഖനന മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ പ്രഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമായി. ലൈസന്‍സില്ലാത്തവര്‍ക്ക് ഇനി തൊഴില്‍ വീസ പുതുക്കാനോ പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനോ കഴിയില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ അനുവദിച്ചിരുന്ന സാവകാശ കാലാവധി അവസാനിച്ചതോടെയാണ് നിയമം പൂര്‍ണമായി പ്രാബല്യത്തില്‍ വന്നത്.

എണ്ണവാതക മേഖലകളുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് പ്രധാനമായും പുതിയ വ്യവസ്ഥ ബാധകമാകുന്നത്. ക്രെയിന്‍ ഓപറേറ്റര്‍മാര്‍, വെല്‍ഡര്‍മാര്‍, ഡ്രില്ലിങ് തൊഴിലാളികള്‍, ഇലക്ട്രീഷ്യന്‍മാര്‍, മെക്കാനിക്കുകള്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി നിരവധി തസ്തികകളിലുള്ള ജീവനക്കാര്‍ ലൈസന്‍സ് നേടേണ്ടതുണ്ട്. ജോലി ചെയ്യുന്ന മേഖലയിലെ സാങ്കേതിക പരിജ്ഞാനവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഒമാന്‍ എനര്‍ജി സൊസൈറ്റിയുടെ കീഴിലുള്ള സെക്ടര്‍ സ്‌കില്‍സ് യൂണിറ്റിലൂടെയാണ് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ബന്ധപ്പെട്ട മേഖലകളിലെ പരിശീലനവും പരിചയവും അടിസ്ഥാനമാക്കിയാകും അംഗീകാരം നല്‍കുക. തൊഴിലാളികളുടെ കഴിവും പ്രൊഫഷനല്‍ നിലവാരവും ഏകീകരിക്കുന്നതിനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ നിരവധി കമ്പനികള്‍ ജീവനക്കാരുടെ രേഖകള്‍ അടിയന്തരമായി ക്രമീകരിക്കുന്ന തിരക്കിലാണ്. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാത്ത ജീവനക്കാരുടെ തൊഴില്‍ നടപടികള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥാപനങ്ങള്‍ക്കും ഇത് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവിധ തൊഴില്‍ മേഖലകളില്‍ പ്രഫഷനല്‍ ലൈസന്‍സിങ് സംവിധാനം വ്യാപിപ്പിക്കുന്ന നടപടികളാണ് ഒമാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ലോജിസ്റ്റിക്‌സ്, ഗതാഗതം, ഫുഡ് ഡെലിവറി മേഖലകളിലും സമാന നിയന്ത്രണങ്ങള്‍ നേരത്തെ നടപ്പാക്കിയിരുന്നു. തൊഴിലിടങ്ങളിലെ സുരക്ഷയും സേവന നിലവാരവും ഉയര്‍ത്തുന്നതിനൊപ്പം തൊഴില്‍ വിപണി കൂടുതല്‍ ക്രമബദ്ധമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമം.

ഒമാനിലെ ഊര്‍ജഖനന മേഖലകളില്‍ വലിയ തോതില്‍ വിദേശ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പുതിയ നിയമം നിലവില്‍ വന്നതോടെ മലയാളികളടക്കമുള്ള പ്രവാസി ജീവനക്കാരിലും ആശങ്കയും തിരക്കുപിടിച്ച നടപടികളും തുടരുകയാണ്.

 

Oman has made professional licenses mandatory for employees in the energy and mining sectors from June 1. Workers without valid licenses will not be able to renew work visas or obtain new permits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  17 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  17 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  18 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  18 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  18 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  19 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  19 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  19 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  19 hours ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  19 hours ago