നര്‍സിങിനെതിരായ ഉത്തേജക മരുന്ന് വിവാദം സി.ബി.ഐ അന്വേഷിക്കും
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനു തൊട്ടുമുന്‍പ് ഗുസ്തി താരം നര്‍സിങ് യാദവിനെതിരേ ഉയര്‍ന്ന ഉത്തേജക മരുന്ന് ആരോപണം സി.ബി.ഐ അന്വേഷിക്കും.
നര്‍സിങും റെസ്‌ലിങ് ഫെഡറേഷനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനു പ്രധാനമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണം വേണമെന്നു കഴിഞ്ഞ ആഗസ്റ്റ് 28നു പ്രധാനമന്ത്രിയുടെ ഓഫിസിനു അപേക്ഷ നല്‍കിയിരുന്നതായി ദേശീയ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശം ഇക്കാര്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഉത്തേജക മരുന്ന് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
റിയോ ഒളിംപിക്‌സില്‍ 74 കിലോ ഗുസ്തിയില്‍ മത്സരിക്കാനിരുന്ന നര്‍സിങിന്റെ സാംപിളുകള്‍ ജൂണ്‍ 25, ജൂലൈ അഞ്ച് തിയതികളില്‍ പരിശോധിച്ചിരുന്നു. രണ്ടു പരിശോധനാ ഫലങ്ങളും പോസിറ്റീവായതിനെ തുടര്‍ന്നു ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) താരത്തെ ഒളിംപിക്‌സില്‍ നിന്നു മത്സരിക്കുന്നതിനു വിലക്കി.
ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി തന്നെ ചതിക്കുകയായിരുന്നുവെന്ന നര്‍സിങിന്റെ ആരോപണം അംഗീകരിച്ച് അവസാന നിമിഷം സംശയത്തിന്റെ ആനുകൂല്യത്തില്‍ താരത്തിനു ഒളിംപിക്‌സില്‍ മത്സരിക്കാന്‍ നാഡ അനുമതി നല്‍കി. ഇതേ തുടര്‍ന്നാണ് റിയോയിലേക്ക് പോകാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും നര്‍സിങിന് അനുവാദം നല്‍കിയത്. റിയോയിലെത്തിയ താരത്തിനു പക്ഷേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) വിലക്ക് മറികടക്കാന്‍ സാധിക്കാതെ വന്നതോടെ ഒളിംപിക് ഗോദയിലിറങ്ങാന്‍ കഴിഞ്ഞില്ല.
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങിന് നാലു വര്‍ഷത്തെ വിലക്കും അന്താരാഷ്ട്ര കായിക കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."