HOME
DETAILS

കുംഭമേള വൈറല്‍ താരത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും ആശുപത്രി രേഖകളിലും പൊരുത്തക്കേട്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി

  
Web Desk
June 02, 2026 | 12:45 PM

Verdict tomorrow on anticipatory bail plea of Kumbh Mela viral star due to discrepancies in certificate

കൊച്ചി: കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. 

ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ മധ്യപ്രദേശ് പൊലിസ് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. ഇരുവരുടെയും വിവാഹം അസാധുവാണെന്നായിരുന്നു പൊലിസിന്റെ വാദം.

എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കൂടാതെ റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നാണ് മുഹമ്മദ് ഫര്‍മാനെതിരേയുള്ള കേസ്. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമെന്നാണ് പൊലിസിന്റെ വാദം.

ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയതായും ജനന രജിസ്ട്രാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതായും പൊലിസ് കോടതിയെ അറിയിച്ചു. 

സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെയും ആശുപത്രി രേഖകളിലെയും ജനനത്തീയതികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും പൊലിസ് ചൂണ്ടിക്കാട്ടി.

ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ക്ഷേത്രത്തില്‍ നടന്ന വിവാഹം മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാല്‍ വിവാഹത്തിന് നിയമസാധുതയില്ലെന്നും പൊലിസ് വാദിച്ചു. പിന്നീട് നടത്തിയ രജിസ്റ്റര്‍ വിവാഹവും നിയമപരമായി നിലനില്‍ക്കില്ലെന്നും അറിയിച്ചു.

പെണ്‍കുട്ടിക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും മധ്യപ്രദേശ് പൊലിസ് കോടതിയെ അറിയിച്ചു.

ഇരു വാദങ്ങളും കേട്ടശേഷം ഹൈക്കോടതി കേസ് നാളത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പ്രഖ്യാപിക്കും.

 

Verdict tomorrow on anticipatory bail plea of Kumbh Mela viral star due to discrepancies in certificate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് സ്വന്തം നാടിന്റെ നെഞ്ചിലേക്ക് ഗോളടിച്ച് കരയിപ്പിച്ചു, ഇത്തവണ അയാളുണ്ട്...പക്ഷെ ജന്മനാടില്ല

Football
  •  3 hours ago
No Image

ഇറാനിലേക്കും ഇറാഖിലേക്കും ഇനി യാത്ര വേണ്ട; പൗരന്മാർക്ക് യാത്രാവിലക്കുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

bahrain
  •  3 hours ago
No Image

'ഇറാന്റെ അഭിലാഷങ്ങൾക്ക് വില നൽകേണ്ടി വരുന്നത് അറബ് രാജ്യങ്ങൾ'; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 hours ago
No Image

അബുദബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചു; പ്രവാസികൾക്കും വ്യാപാരികൾക്കും ആശ്വാസം

uae
  •  4 hours ago
No Image

54 കാരന്റെ കുറ്റസമ്മതത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

Kerala
  •  4 hours ago
No Image

യുഎഇയിൽ പെട്രോൾ വില വീണ്ടും കൂടിയെങ്കിലും ആഗോള വിപണിയേക്കാൾ ലാഭം; ആശ്വാസമായി ഡീസൽ വിലയിലെ കുറവ്

uae
  •  4 hours ago
No Image

ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

uae
  •  5 hours ago
No Image

വഴിയരികില്‍ ഇട്ട കാര്‍ ആക്രി വിലക്ക് വിറ്റ് 21കാരന്‍; ഉടമയറിഞ്ഞത് കൊണ്ടുപോകാന്‍ ക്രെയിനെത്തിയപ്പോള്‍

Kerala
  •  5 hours ago
No Image

ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; ഇലകള്‍ പാലില്‍ ചേര്‍ത്തും ചമ്മന്തിയാക്കിയും ഉപയോഗിച്ചു; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങിയത് ലക്ഷങ്ങള്‍ ശബളമുള്ള ഐ.ടി കമ്പനി മാനേജര്‍ 

Kerala
  •  6 hours ago
No Image

ട്രംപിനെ മോദിക്ക് പേടിയെന്ന് പിണറായി വിജയന്‍; ഇ.ഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ അല്ലെന്ന് ബി.ജെ.പി എം.എല്‍.എ; സഭയില്‍ വാക്‌പോര്

Kerala
  •  6 hours ago

No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  8 hours ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  8 hours ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  8 hours ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  9 hours ago