HOME
DETAILS

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

  
June 03, 2026 | 3:28 AM

slammed my head against walls tortured me ex-wife reveals horrific abuse by nedumangad child murder accused ashkar

 

 
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഷ്‌കറിനെതിരെ മുന്‍ ഭാര്യ ആമിനയും കുടുംബവും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വിവാഹജീവിതത്തില്‍ താന്‍ അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചാണ് ആമിന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചും ക്രൂരമായി മര്‍ദിച്ചും അഷ്‌കര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആമിന പറഞ്ഞു. സ്വത്ത് ലക്ഷ്യമിട്ടായിരുന്നു പീഡനമെന്നും പ്രതീക്ഷിച്ച പണം ലഭിക്കാതെ വന്നതോടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ആമിനയുടെ മാതാവ് ഷജിലയും ആരോപിച്ചു.

തന്റെ മകന്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നിലും അഷ്‌കറാണെന്ന് ഷജില സംശയം പ്രകടിപ്പിച്ചു. നീന്തല്‍ അറിയാവുന്ന കുട്ടി മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നും അന്ന് പരാതി നല്‍കിയിട്ടും പൊലിസ് അവഗണിച്ചതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ അഷ്‌കറിനെതിരെ പൊലിസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

അതിനിടെ, ഒന്നര വയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ അഷ്‌കറിനെ പൊലിസ് എസ്.സി/എസ്.ടി വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകളും രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും കണ്ടെത്തി.

തലയിലേറ്റ ആന്തരിക രക്തസ്രാവമാണ് മരണകാരണം. ഒരുമിച്ച് ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് ക്രൂരത കാണിച്ചതെന്ന് പ്രതി സമ്മതിച്ചു. ക്രൂരതയ്ക്ക് ഒത്താശ ചെയ്തതിനും പ്രേരണാകുറ്റത്തിനും കുട്ടിയുടെ അമ്മ അഖിലയെയും പൊലിസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷണം നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജു കുമാര്‍ ഏറ്റെടുത്തു.

 

Following the horrific murder of a toddler in Nedumangad, the accused Ashkar's ex-wife and her family have come forward with shocking allegations of severe domestic abuse and raised suspicions over another past death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  3 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  4 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  4 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  4 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  4 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  4 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  4 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  4 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  4 days ago