ചരിത്രമെഴുതാൻ ആറാം ലോകകപ്പിന് മെസി വീണ്ടുമെത്തുന്നു; റൊണാൾഡോയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ആ റെക്കോഡ് ഇതാ!
ഇനി വെറും എട്ട് ദിവസങ്ങൾ മാത്രം... കാൽപ്പന്ത് പ്രേമികൾ നെഞ്ചിലേറ്റിയ ആ മഹാമേളയ്ക്ക് വീണ്ടും അരങ്ങുണരുകയാണ്. ലോകം മുഴുവൻ ഇനി ഒരു മാസക്കാലത്തേക്ക് തുകൽ പന്തിന്റെ മാന്ത്രികവലയത്തിലേക്ക് ചുരുങ്ങും. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ—അമേരിക്ക, മെക്‌സിക്കോ, കാനഡ—ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 17 വരെയാണ് നടക്കുന്നത്.
ലോക ചാമ്പ്യനായി മിശിഹായുടെ വരവ്
ഇത്തവണത്തെ 23-ാം ലോകകപ്പ് എഡിഷനിൽ അർജന്റൈൻ ഇതിഹാസം ലയണൽ മെസി എത്തുന്നത് ഒരു സാധാരണ താരമായല്ല, മറിച്ച് നിലവിലെ ലോക ചാമ്പ്യനായാണ്. കഴിഞ്ഞ തവണ ഖത്തറിന്റെ മണ്ണിൽ, കിരീടത്തിൽ ഒരിക്കലെങ്കിലും മുത്തമിടണമെന്ന തീവ്രമായ ആഗ്രഹത്തോടെയെത്തിയ മിശിഹാ, ആ കനക സിംഹാസനം കൈപ്പിടിയിലൊതുക്കിയാണ് അർജന്റീനയിലേക്ക് മടങ്ങിയത്.
2022ൽ നുണഞ്ഞ ആ മധുരം ഒരിക്കൽ കൂടി ആസ്വദിക്കാൻ, തന്റെ 38-ാം വയസ്സിലും പ്രിയ ലിയോ വിശ്വവേദിയിലേക്ക് ബൂട്ട് കെട്ടുമ്പോൾ ആരാധകരുടെ ആവേശം വാനോളമാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി താൻ പന്തുതട്ടി പരിചയമുള്ള അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു കപ്പുയർത്തുക എന്നതിലപ്പുറം നീലക്കുപ്പായത്തിലെ പത്താം നമ്പറുകാരന് മറ്റൊന്നും ലക്ഷ്യമിടാനില്ല.
തകർക്കാനാകാത്ത റെക്കോഡുമായി മെസി
ഇത്തവണ ചാമ്പ്യൻ പട്ടം നിലനിർത്താൻ മാത്രമല്ല, ലോകകപ്പ് ചരിത്രത്തിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു വമ്പൻ റെക്കോഡുമായാണ് മെസി കളത്തിലിറങ്ങുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോഡ് ഇപ്പോൾ മെസിയുടെ പേരിലാണ്. അഞ്ച് ലോകകപ്പുകളിലായി താരം ഇതിനകം 26 മത്സരങ്ങളിൽ അർജന്റീനയ്ക്കായി ബൂട്ട് കെട്ടിക്കഴിഞ്ഞു.
കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ ഫൈനലിലാണ് ജർമനിയുടെ മുൻ ഇതിഹാസം ലോത്തർ മത്തേയൂസിനെ (25 മത്സരങ്ങൾ) മറികടന്ന് മെസി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇത്തവണ കളത്തിലിറങ്ങുന്നതോടെ തന്റെ തന്നെ റെക്കോഡ് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ മെസിക്ക് സാധിക്കും.
റൊണാൾഡോ അഞ്ചാം സ്ഥാനത്ത്
മെസിയെപ്പോലെ തന്നെ തന്റെ ആറാം ലോകകപ്പിനായി പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ കളത്തിലുണ്ടാകും. എന്നാൽ മത്സരങ്ങളുടെ എണ്ണത്തിൽ സിആർ7 മെസിയെക്കാൾ ബഹുദൂരം പിന്നിലാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലായി 22 മത്സരങ്ങളിലാണ് താരം പോർച്ചുഗലിനായി കളത്തിലിറങ്ങിയത്.
ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾ:
- ലയണൽ മെസി (അർജന്റീന) – 26
- ലോത്തർ മത്തേയൂസ് (ജർമനി) – 25
- മിറോസ്ലാവ് ക്ലോസെ (ജർമനി) – 24
- പൗലോ മാൽഡീനി (ഇറ്റലി) – 23
- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) – 22
- ഡീഗോ മറഡോണ (അർജന്റീന) – 21
- ഉവെ സീലർ (ജർമനി) – 21
- വ്ലാഡിസ്ലാവ് സ്മൂഡ (പോളണ്ട്) – 21
- കഫു (ബ്രസീൽ) – 20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഖത്തറില്‍ ഈ ആഴ്ചയില്‍ ശക്തമായ കാറ്റിന് സാധ്യത; പൊടിക്കാറ്റിനും മുന്നറിയിപ്പ്
qatar
• 3 hours agoയുഎഇയിൽ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം: വില കുത്തനെ താഴേക്ക്; 22 കാരറ്റ് ഗ്രാമിന് 495.50 ദിർഹം
uae
• 3 hours agoവടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
Kerala
• 3 hours agoബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
uae
• 3 hours agoഷാർജയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; പ്രതികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം
uae
• 3 hours agoയുഎഇയിൽ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി
uae
• 3 hours agoസജീവമാകാന്‍ കോക്രോച്ച് ജനതാപാര്‍ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു
National
• 4 hours agoകുവൈത്ത് വിമാനത്താവളത്തിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി
International
• 4 hours agoബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ടു
National
• 4 hours agoകര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി
National
• 4 hours agoമഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 5 hours agoകൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം
Kerala
• 5 hours agoമീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്
Kerala
• 6 hours agoകൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന് പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി
Kerala
• 6 hours agoഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം; സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍
Kerala
• 9 hours agoനന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു
Kerala
• 9 hours agoകൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്
Kerala
• 9 hours agoസമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്കാരം
International
• 9 hours agoട്രോൾ പങ്കുവെച്ചതിന് സസ്പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്
കഴിഞ്ഞ 10 വർഷത്തെ നീതികേട് തിരുത്തുന്നു; സ്വാഭാവിക നീതി ഉറപ്പാക്കലെന്ന് ഭരണപക്ഷം, യുഡിഎഫ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്