പെന്ഷന് വിതരണത്തില്‍ രാഷ്ട്രീയ വിവേചനമെന്ന് പരാതി
മലപ്പുറം: തിരൂര്‍ മണ്ഡലത്തിലെ തലക്കാട് പഞ്ചായത്തില്‍ പെന്ഷന് വിതരണത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നെന്നു തലക്കാട് പഞ്ചായത്ത് മുസ്ലിംലീഗ്. പഞ്ചായത്ത് ഭരണം നടത്തുന്ന ഇടതുപക്ഷം പെന്ഷന് കുടിശിക രാഷ്ട്രീയംനോക്കി വിതരണം ചെയ്യുന്നതായും വികലാംഗ പെന്ഷന് നല്കുന്നതിനു രണ്ടു വാര്‍ഡംഗങ്ങള്‍ ബാങ്ക് ജീവനക്കാര്‍ക്കൊപ്പം വീട്ടിലെത്തുകയും ഫോട്ടോ പകര്‍ത്തുകയും ചെയ്തതായും ഇതു ചോദ്യംചെയ്ത ഗുണഭോക്താവിനെ ഭീഷണിപ്പെടുത്തിയതായും ലീഗ് നേതാക്കള്‍ ആരോപിച്ചു.
ഗുണഭോക്താവിന്റെ ഭാര്യയെയും മരുമക്കളെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ലീഗ് ആരോപിച്ചു. വിഷയത്തില്‍ തിരൂര്‍ പൊലിസിനും ജില്ലാ കലക്ടര്‍, എസ്.പി എന്നിവര്‍ക്കും പരാതി നല്കിയിട്ടു നടപടിയുണ്ടായില്ലെന്നും കെ.പി ഷാജഹാന്, വി. അബ്ദുല്‍ ഗഫൂര്‍, പി. കുഞ്ഞിമുഹമ്മദ്, ഒ.പി അബ്ദുറഹിമാന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."