കൂലിവര്‍ധന; സമരം നടത്തുന്നവര്‍ക്ക് പിന്തുണയുമായി മാവോയിസ്റ്റുകള്‍ രംഗത്ത്
കരുളായി: കൂലി വര്‍ധനവ് ആവശ്യപ്പെട്ടു സമരം ചെയ്യുന്ന ആദിവാസികള്‍ക്കു മാവോവാദികളുടെ സഹായ വാഗ്ദാനം. വെള്ളിയാഴ്ച രാത്രി എട്ടോടെ മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനിയില്‍ മാവോയിസ്റ്റ് നേതാവ് സോമന്റെ നേതൃത്വത്തിലെത്തിയ ഏഴംഗ മാവോയിസ്റ്റ് സംഘമാണു കോളനിക്കാര്‍ക്കു വാഗ്ദാനം നല്‍കിയത്. ആവശ്യപ്പെട്ട കൂലി ലഭിക്കുന്നതുവരെ സമരം തുടരണമെന്നും തങ്ങളുടെ പൂര്‍ണ പിന്തുണയു@ണ്ടാവുമെന്നും അവര്‍ അറിയിച്ചു. ത@ണ്ടര്‍ ബോള്‍ട്ടിനു വേ@ണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയുണ്ടെണ്ടങ്കില് ആന ശല്യം തടയാനുള്ള നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ഇവര്‍ ഉച്ചക്കുളം കമ്യൂനിറ്റി ഹാളില്‍ വിളിച്ചു ചേര്‍ത്ത ആദിവാസികളുടെ യോഗത്തില്‍ പറഞ്ഞതായി ആദിവാസികള്‍ പൊലിസിനെ അറിയിച്ചു.
ഒരു മണിക്കൂറോളം നീ@ണ്ട ക്ലാസിന് ശേഷം ആദിവാസികളുടെ പക്കല്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ചാണ് സംഘം മടങ്ങിയത്. കൂടാതെ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളും ഇവര്‍ കൊണ്ട@ു പോയി. ഒരു സ്ത്രീയും ആറു പുരുഷന്മാരുമടങ്ങുന്ന സംഘത്തിലെ സോമനെ മാത്രമാണു പൊലിസ് കാണിച്ച ഫോട്ടോയില്‍ നിന്ന് ആദിവാസികള്‍ തിരിച്ചറിഞ്ഞത്.
ബാക്കിയുള്ളവര്‍ ഏകദേശം മുപ്പതു വയസിനു താഴെയുള്ളവരാണെന്ന് ആദിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."