ഭീഷണി സന്ദേശമയച്ചയാളെ അറസ്റ്റ് ചെയ്തു
എടപ്പാള്‍: തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ വാട്‌സ്ആപ്പില്‍ വധഭീഷണി സന്ദേശമയച്ചയാളെ അറസ്റ്റ് ചെയ്തു. തൃക്കണാപുരം പാട്ടുപറമ്പ് പാറക്കാട്ട് മുഹമ്മദ് റാഫി (28)യെയാണ് വളാഞ്ചേരി സി.ഐ കെ.എം സുലൈമാന്‍ അറസ്റ്റ് ചെയ്തത്.
തവനൂര്‍ പഞ്ചായത്തിലേക്ക് മത്സരിച്ച തടത്തില്‍ ഗോപിക്കെതിരേ വീട്ടില്‍കയറി അക്രമിച്ചു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സ്ഥാനാര്‍ഥിയുടെ അടുത്തബന്ധുവിന്റെ ഫോണിലേക്കു വിദേശത്തുനിന്നാണ് പ്രതി സന്ദേശമയച്ചത്. കുറ്റിപ്പുറം പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതി വിദേശത്തായതിനാല്‍ കാര്യമായ അന്വേഷണം നടത്തിയില്ല. പ്രതി വിദേശത്താണെന്ന കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഇപ്പോള്‍ പ്രതി നാട്ടിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍വിട്ടു. എന്നാല്‍, ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സി.ഐ മാധ്യമങ്ങളോട് പറഞ്ഞത്. സി.പി.എം പ്രാദേശികനേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റുവിവരം മാധ്യമങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."