HOME
DETAILS

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

  
June 08, 2026 | 5:40 PM

shigella scare in wayanad disease confirmed in two children health minister to visit the district tomorrow

കൽപറ്റ: വയനാട്ടിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ നാലര വയസ്സുകാരനായ ആൺകുട്ടിക്കും അഞ്ചു വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സ്കൂളിലെ 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 കുട്ടികൾ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിലെ കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും വിശദമായ പരിശോധനയിൽ ബാക്ടീരിയൽ ഇൻഫെക്ഷനാണെന്ന് കണ്ടെത്തുകയായിരുന്നു. അടിയന്തര പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളിൽ രണ്ടെണ്ണത്തിന്റെ ഫലമാണ് ഇപ്പോൾ പോസിറ്റീവായത്. 19 സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്.

ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും; ഉന്നതതല യോഗം ചേരും

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ ചൊവ്വാഴ്ച രാവിലെ വയനാട്ടിലെത്തും. ബത്തേരിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളെ മന്ത്രി സന്ദർശിക്കും. തുടർന്ന് വയനാടിന്റെ ചുമതലയുള്ള കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ സാന്നിധ്യത്തിൽ ബത്തേരിയിൽ ഉന്നതതല അവലോകന യോഗം ചേരും.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുമ്പോഴാണ് ഷിഗെല്ല ഗുരുതരമാകുന്നതെന്നും നിലവിൽ ചികിത്സയിലുള്ള ഭൂരിഭാഗം പേരും എട്ടു വയസ്സിനു മുകളിലുള്ളവരായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നെന്മേനി പഞ്ചായത്തിലെ 841 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. രോഗലക്ഷണങ്ങളുണ്ടായിട്ടും ഇതുവരെ ആശുപത്രികളിൽ എത്താതിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉടനടി ചികിത്സ തേടണമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.

പ്രതിരോധ നടപടികൾ ഊർജിതം

രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തി. ഒരു സംഘം ഡോക്ടർമാർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്കൂളിലെ കുഴൽക്കിണറിലെ വെള്ളം, ഉച്ചഭക്ഷണം എന്നിവയുടെ സാംപിളുകൾ കോഴിക്കോട്ടെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. രോഗബാധിതരുടെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ട്.

ജില്ലയിലാകെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധനയ്ക്ക് മന്ത്രി ടി. സിദ്ദീഖ് നിർദേശം നൽകി. ശുചിത്വമില്ലാത്ത ഭക്ഷണശാലകൾക്കും തട്ടുകടകൾക്കുമെതിരെ കർശന നടപടിയുണ്ടാകും.

എന്താണ് ഷിഗെല്ല? ലക്ഷങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം കുടലിലുണ്ടാകുന്ന അണുബാധയാണിത്. മറ്റ് വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് ഇത് വളരെ പെട്ടെന്ന് പടർന്നുപിടിക്കും.

പ്രധാന ലക്ഷണങ്ങൾ:

കടുത്ത പനിയോടുകൂടിയ വയറിളക്കം.

മലത്തിൽ രക്തമോ കഫമോ കാണപ്പെടുക.

കടുത്ത വയറുവേദനയും വയറുകോച്ചിപ്പിടുത്തവും.

ഓക്കാനം, ഛർദി, കടുത്ത ക്ഷീണം.

പകരുന്ന രീതി:

മലിനജലം കുടിക്കുന്നതിലൂടെയും അതിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും.

വ്യക്തിശുചിത്വമില്ലായ്മ, രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കം.

തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം വഴി ഈച്ചകൾ മുഖേന രോഗാണുക്കൾ ഭക്ഷണത്തിലെത്തുന്നത്.

പ്രതിരോധ മാർഗങ്ങൾ:

ആഹാരത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക.

രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക (പ്രത്യേകിച്ച് കുട്ടികളും വയോധികരും).

 

Shigella Outbreak: A Shigella bacterial infection scare has been reported in the Wayanad district of Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  9 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  9 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  9 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  9 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  9 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  10 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  11 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  11 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  11 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  11 hours ago