HOME
DETAILS
MAL
ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ചെമ്മാട്
backup
September 17 2016 | 18:09 PM
തിരൂരങ്ങാടി: ചെമ്മാട്ട് ഗതാഗതകുരുക്ക് വര്‍ധിക്കുന്നു. പൊലിസ് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പൂര്‍ണമായി വിജയിച്ചിട്ടില്ല. താലൂക്ക് ആസ്ഥാനമായ ഇവിടെ മതിയായ ബസ് സ്റ്റാന്‍ഡ്, ഓട്ടോ ടാക്സി സ്റ്റാന്ഡുകള്എന്നിവയുടെ അഭാവമാണ് ഗതാഗതകുരുക്കിനു കാരണമാകുന്നത്.
പ്രത്യേക സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ അങ്ങാടിയിലെ റോഡരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വാഹന നിയന്ത്രണത്തിനു തിരുരങ്ങാടി പൊലിസ് റ്റേഷനില്‍ ആവശ്യത്തിനു പൊലിസ്, ഹോംഗാര്‍ഡ് ഉദ്യോഗസ്ഥരുമില്ല. താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ചെയ്യുന്ന രോഗികളെ വഹിച്ചുള്ള ആംബുലന്‍സുകള്‍ അടക്കം കുരുക്കിലകപ്പെടുന്നതു സ്ഥിരം കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."