കുവൈത്ത് വ്യോമപാത സാധാരണ നിലയിലേക്ക്; വിമാന സർവിസുകൾ പുനഃരാരംഭിച്ചു
കുവൈത്ത് സിറ്റി: മുൻകരുതൽ നടപടികളുടെ ഭാഗമായി താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന കുവൈത്ത് വ്യോമപാത വീണ്ടും സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മുമ്പുണ്ടായിരുന്ന സാഹചര്യങ്ങൾ മാറിയതിനെ തുടർന്നാണ് വ്യോമഗതാഗതം സാധാരണ നിലയിലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട ആഭ്യന്തരവും അന്താരാഷ്ട്രവുമായ ഏജൻസികളുമായി തുടർച്ചയായ ഏകോപനത്തിലാണ് അധികൃതർ പ്രവർത്തിക്കുന്നതെന്നും അറിയിച്ചു.
ഇതേത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാധാരണ സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്. അംഗീകൃത ഷെഡ്യൂൾ പ്രകാരമാണ് ഇപ്പോൾ വിമാനങ്ങൾ പറക്കുന്നത്.
അതേസമയം, വ്യോമസുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ അവസ്ഥ തുടർച്ചയായി നിരീക്ഷിക്കുകയാണെന്നും ആവശ്യമാണെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും വ്യോമഗതാഗത സുരക്ഷയും പരമപ്രധാനമാണെന്നും ഔദ്യോഗിക വിവരങ്ങൾക്കായി അംഗീകൃത ചാനലുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
Kuwait's Civil Aviation Authority announces the full reopening of its airspace and resumption of normal flight schedules following temporary safety restrictions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."