ജാതി സെന്‍സസ്, സ്ത്രീകള്‍ക്ക് തൊഴിലില്‍ 50 ശതമാനം സംവരണം; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി; സി.എ.എ പരാമർശമില്ല
ലോക്‌സഭ തെരെഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്ത്.തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെ സി വോണുഗോപാല്‍ തുടങ്ങിയവരുടെ സാനിധ്യത്തിലാണ് പുറത്തിറക്കിയത്.
നീതി അടിസ്ഥാനമക്കിയുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. 'ന്യായ് പത്ര' എന്നാണ് പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രകടന പത്രികയുടെ പേര്. 'പാഞ്ച് ന്യായ്', 'പച്ചീസ് ഗ്യാരന്റി' എന്നതാണ് പത്രികയുടെ വിശാല പ്രമേയം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹികസാമ്പത്തിക, ജാതി സെന്‍സസ് നടത്തുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നു.
ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇടയിലുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, തുല്യത തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാൽ പത്രികയിൽ സി.എ.എ പരാമർശമില്ല
പ്രധാന വാഗ്ധാനങ്ങള്‍
രാജ്യവ്യാപകമായി സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് നടപ്പിലാക്കും
എസ്‌സി, എസ്ടി, ഒബിസി നിയമന പരിധി 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള ഭരണഘടന ഭേദഗതി പാസ്സാക്കും
കേന്ദ്ര സര്‍ക്കാറിന്റെ വിവിധ തലങ്ങളില്‍ ഒഴിവുള്ള 30 ലക്ഷം തസ്തികയില്‍ നിയമനം
രാജസ്ഥാന്‍ മാതൃകയിലുള്ള 25 ലക്ഷം പണരഹിത ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പിലാക്കും
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം
സായുധസേനയില്‍ അഗ്‌നിപഥ് നിര്‍ത്തലാക്കി സാധാരണ രീതിയിലുള്ള റിക്രൂട്ട്‌മെന്റ് സംവിധാനം പുനരാരംഭിക്കും
25 വയസ്സിന് താളെയുള്ള എല്ലാ ഡിപ്ലോമ, ബിരുദധാരികള്‍ക്കും അപ്രന്റീസ്ഷിപ്പ് സേവനം
നിര്‍ധനര്‍ക്ക് ജോലി ഉറപ്പാക്കുന്ന നഗര തൊഴില്‍ പദ്ധതി
2025 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനത്തില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം
ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കും
സ്വവര്‍ഗ നിയമം നിയമപരമാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."