HOME
DETAILS
MAL
'എയ്ഡഡ് അധ്യാപകരെ ഗവ. സ്കൂളിലേക്ക് മാറ്റരുത് '
backup
September 17 2016 | 19:09 PM
മഞ്ചേരി: തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് സ്കൂള്‍ അധ്യാപകരെ ഗവ. സ്കൂളുകളിലെ നിലവിലെ ഒഴിവുകളിലേക്കു നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നു ജില്ലയിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ് ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
എയ്ഡഡ് മാനേജ്മെന്റുകള്‍ ഈ തീരുമാനം നേരത്തെ തന്നെ അട്ടിമറിക്കുകയും എയ്ഡഡില്‍ വരുന്ന അധിക തസ്തികകളിലേക്കുള്ള പുനര്വിന്യാസത്തിനെതിരേ തങ്ങള്‍ക്കനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വിസില്‍ അധ്യാപകരാവാന്‍ കാത്തിരിക്കുന്ന ഇത്തരം ഉദ്യോഗാര്‍ഥികളുടെ ആശങ്ക പരിഹരിച്ചു നടപടികൈകൊള്ളണമെന്നു യോഗം ആവശ്യപ്പെട്ടു. പി.സജീവ്, ഷഫീഖ് റഹ്മാന്, എം.അബ്ദുല്‍ഹമീദ്, എം.എ ഷറീന, ടി.സി സൈഫുദ്ധീന്‍, പി.അനില്‍കുമാര്‍,ടി.പി ജിജേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."