HOME
DETAILS
MAL
കൊലപാതക രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫിന്റെ സമാധാന സംഗമം
backup
September 17 2016 | 19:09 PM
തിരുവനന്തപുരം: കൊലപാതക, അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സമാധാന സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 22ന് വ്യാഴാഴ്ച രാവിലെ കണ്ണൂരിലാണ് സംഗമം നടക്കുകയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. കണ്ണൂരില്‍ പൊലിസിനെ സമ്മര്‍ദത്തിലാക്കി നിയമം കൈയിലെടുക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് പിക്കറ്റിംഗ് നടത്തിയത്.
പൊലിസിനെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും തങ്കച്ചന് പറഞ്ഞു. സംഗമത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ എം.പി.മാര്‍ എം.എല്‍.എ.മാര്‍ സംബന്ധിക്കുമെന്ന് തങ്കച്ചന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."