HOME
DETAILS

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

  
Web Desk
June 14, 2026 | 3:26 AM

private bus owner in Kochi offers free rides for men to protest governments free KSRTC travel scheme for women

 


കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യത്യസ്തമായ സമരമുറയുമായി ഒരു സ്വകാര്യ ബസുടമ രംഗത്ത്. എറണാകുളം ജില്ലയിലെ ആലുവ മാഞ്ഞാലി റൂട്ടിലോടുന്ന 'ലിറ്റില്‍ ഫ്‌ലവര്‍' എന്ന ബസാണ് ഈ വേറിട്ട പ്രതിഷേധത്തിന് വേദിയാകുന്നത്.

ജൂണ്‍ 15 തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങാനിരിക്കെ, അതേദിവസം തന്റെ ബസില്‍ പുരുഷന്മാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നാണ് ബസുടമയായ വട്ടപ്പറമ്പ് സ്വദേശി ഡേവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ രാത്രി 8 മണി വരെയുള്ള എല്ലാ ട്രിപ്പുകളിലും ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ പുരുഷന്മാര്‍ക്ക് ടിക്കറ്റ് ഉണ്ടായിരിക്കില്ല. ഇതോടൊപ്പം, തങ്ങളെ കൈവിടാതെ ബസിനെ ആശ്രയിക്കുന്ന വനിതാ യാത്രക്കാര്‍ക്ക് മധുരം നല്‍കി സ്വീകരിക്കാനും ഉടമ തീരുമാനിച്ചിട്ടുണ്ട്.

ആലുവ -മാഞ്ഞാലി റൂട്ടില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസി സര്‍വീസുകളാണുള്ളത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ സര്‍വീസ് നടത്തുന്ന തനിക്ക് പുതിയ സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് ഡേവിസ് ആശങ്കപ്പെടുന്നു. ബസ് യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍, കെഎസ്ആര്‍ടിസിയുടെ ഈ പദ്ധതി സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കും. ഇത് സ്വകാര്യ ബസ് വ്യവസായത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ബസുടമകള്‍.

 

A private bus owner on the Aluva-Manjali route in Kochi is staging a unique protest against the government's free KSRTC travel scheme for women by offering free rides to male passengers and distributing sweets to women on Monday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

10 കിലോ സ്വർണ്ണം, വില 5 മില്യൺ ദിർഹം: ലോകത്തിലെ ഏറ്റവും വിലയേറിയ സ്വർണ്ണ വസ്ത്രം ഷാർജയിൽ; കാണാൻ വൻ ജനത്തിരക്ക്

uae
  •  3 hours ago
No Image

വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം; മലപ്പുറത്ത് ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു, സംസ്ഥാനത്ത് രോഗബാധിതര്‍ 135

Kerala
  •  3 hours ago
No Image

എഫ്.ബി.ഐ ഡ്രോണുകളുടെ കോഡുകൾ ഇറാൻ അനുകൂല ഗ്രൂപ്പ് ചോർത്തി; ഹാക്ക് ചെയ്തത് ഫിഫ ലോകകപ്പിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾ

International
  •  3 hours ago
No Image

അരുണാചൽ പ്രദേശിൽ നിയമപരമായ രേഖകളില്ലെന്ന് ആരോപിച്ച് ജുമാ മസ്ജിദ് ഉൾപ്പെടെ 15 പള്ളികൾ അധികൃതർ അടച്ചുപൂട്ടി; നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  3 hours ago
No Image

കുറ്റ്യാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ച 16കാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പാഠപുസ്തക വിതരണത്തിൽ വീഴ്ച: ആറാംക്ലാസുകാരിയുടെ പരാതിയിൽ അധ്യാപികയ്ക്ക് സ്ഥലംമാറ്റം 

Kerala
  •  4 hours ago
No Image

ബ്രസീലിയൻ പടയെ വിറപ്പിച്ച് കൗമാരക്കാരൻ! 'മാൻ ഓഫ് ദി മാച്ച്' വിനിക്ക്, പക്ഷേ മൈതാനം ഭരിച്ച് അത്ഭുത ബാലൻ അയ്യൂബ് ബൗഡി

Football
  •  4 hours ago
No Image

വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ ജാഗ്രതൈ, ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

uae
  •  4 hours ago
No Image

പരീക്ഷയ്ക്ക് വണ്ടിയില്ല; ബിഹാറില്‍ റെയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ത്ത് പൊലിസ് ഉദ്യോഗാര്‍ത്ഥികള്‍, പട്‌ന ഐജിക്ക് പരിക്ക്

Kerala
  •  4 hours ago