വിജിലന്‍സ് കേസുകള്‍ വാദിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കും
തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ വാദിക്കാന്‍ സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കും. മുന്‍ ധനമന്ത്രി കെ.എം മാണിക്കും എക്സൈസ് മന്ത്രി കെ. ബാബുവിനുമെതിരായ കേസുകള്‍ വാദിക്കുന്നതിനുമാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. കെ.എം മാണിക്കുവേണ്ടി എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്ന സാഹചര്യത്തിലാണിത്.
തിങ്കളാഴ്ചയാണ് കെ.എം. മാണിക്കെതിരേയുള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. ബാര്‍കോഴ, ഇറച്ചിക്കോഴി-ബേക്കറി എന്നിവയ്ക്ക് നിയമവിരുദ്ധ നികുതിയിളവ് ബജറ്റില്‍ പ്രഖ്യാപിച്ചതു സംബന്ധിച്ച കേസുകളില്‍ കോടതി നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാണിക്കെതിരേ വിജിലന്സിട്ട എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."