വില്ലേജ് ഓഫിസറുടെ ആത്മഹത്യ: കലക്ടര്‍ക്കെതിരേ നടപടി വേണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍
കൊല്ലം: സ്ഥലംമാറ്റത്തെ തുടര്‍ന്ന് കാസര്‍കോട് കടമ്പാര്‍ വില്ലേജ് ഓഫിസറായിരുന്ന കൊല്ലം സ്വദേശി പോള്‍ തോമസിന്റെ ആത്മഹത്യയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍, എ.ഡി.എം തുടങ്ങിയ ഉദ്യോഗസ്ഥരുടെ പേരില്‍ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റനവ്യൂവകുപ്പിലെ വില്ലേജ് ഓഫിസര്‍മാരുടെ സ്ഥാനക്കയറ്റ ലിസ്റ്റില്‍ ആകെയുള്ള നൂറുപേരില്‍ ഒന്‍പതാമത്തേതും ഏറ്റവും സീനിയറുമായിരുന്നു പോള്‍ തോമസ്. വിരമിക്കാന്‍ രണ്ടുവര്‍ഷത്തില്‍ താഴെ മാത്രം സര്‍വിസുള്ള അദ്ദേഹത്തെ കന്നഡ ഭാഷാ പരിജ്ഞാനമുള്ളവരെ മാത്രം നിയമിക്കുന്ന കടമ്പാര്‍ വില്ലേജില്‍ നിയമിച്ചത് ദുരൂഹമാണ്.
മാനദണ്ഡപ്രകാരം കൊല്ലത്തിനു തൊട്ടടുത്തുള്ള ജില്ലയിലായിരിക്കണം നിയമിക്കേണ്ടത്. ഈ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാസര്‍കോട് ജില്ലാ കലക്ടര്‍, എ.ഡി.എം എന്നിവര്‍ നടപടി കൈക്കൊണ്ടില്ലെന്നു രവികുമാര്‍ പറഞ്ഞു.
മനുഷ്യത്വരഹിതവും മാനദണ്ഡം ലംഘിച്ചുള്ളതുമായ സ്ഥലംമാറ്റങ്ങള്‍ അന്വേഷണവിധേയമാക്കണം. പോള്‍ തോമസിന്റെ കുടുംബത്തിനു സാമ്പത്തികസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈ ആവശ്യമുന്നയിച്ചു നാളെ വൈകിട്ട് കൊല്ലം താലൂക്കോഫിസിനു മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മയും 20ന് തിരുവനന്തപുരം ലാന്റ് റവന്യുകമ്മിഷണറോഫിസിലേക്കു മാര്‍ച്ചും, മറ്റു ജില്ലകളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുമെന്നും രവികുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി, വൈസ് പ്രസിഡന്റ് ചവറ ജയകുമാര്‍, കൊല്ലം ജില്ലാ പ്രസിഡന്റ് ബി രാമാനുജന്‍, സെക്രട്ടറി ബി സുരേന്ദ്രന്‍നായര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."