HOME
DETAILS

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

  
Web Desk
June 17, 2026 | 10:07 AM

Rahul Gandhi slams Centre for Telegram ban says it locks the door of the victim without catching the thief

ന്യൂഡല്‍ഹി: നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് ഏര്‍പ്പെടുത്തിയ താത്കാലിക വിലക്കിനെതിരേ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വാതിലില്‍ പൂട്ട് തൂക്കിയിടുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി ടെലഗ്രാമിനെ പഠന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി, ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച എങ്ങനെ തടയാനാകുമെന്ന ചോദ്യം ഉയര്‍ത്തി. 'അടുത്ത നിരോധനം ആര്‍ക്കായിരിക്കും?' എന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന മാഫിയകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ വളരുകയാണെന്നും അവര്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ഥികളുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണിതെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ യുവാക്കള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജസ്ഥാനിലെ കോട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5.30ന് ദസറ മൈതാനിയിലെ ശ്രീറാം രംഗമഞ്ചിലാണ് പരിപാടി നടക്കുന്നത്.

പരീക്ഷാ ക്രമക്കേടുകള്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, യുവാക്കളുടെ തൊഴിലില്ലായ്മ, ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ കണ്‍വെന്‍ഷനില്‍ ചര്‍ച്ചയാകും. രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

'ഉത്തരവാദിത്തവും സത്യസന്ധതയും മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അന്യമാണ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, പരീക്ഷാ സംവിധാനങ്ങളിലെ കെടുകാര്യസ്ഥത, റദ്ദാക്കിയ നിയമനങ്ങള്‍, ഉയരുന്ന ഫീസ്, അഴിമതി എന്നിവ ദശലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുകയാണ്. യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.

കോട്ടയിലെ വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ യുവജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ തുടക്കമാകുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തിന്റെ കോച്ചിങ് ഹബ്ബായ കോട്ടയില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സുപ്രിം കോടതിയടക്കം ഇടപെട്ടിട്ടുണ്ടെങ്കിലും ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

Congress leader and Leader of Opposition Rahul Gandhi sharply criticized the Central Government over the temporary ban imposed on Telegram ahead of the NEET UG 2026 re-examination. In a post shared on X, he alleged that the Modi government is taking an approach of "locking the victim's door instead of catching the thief."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  4 hours ago
No Image

'ഒപ്പുവെച്ച ശേഷം കരാര്‍ ലംഘിച്ചത് 84 തവണ, തുടര്‍ന്നാല്‍...' ലെബനാന് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍

International
  •  4 hours ago
No Image

വിജയ്ക്കും ഉദയനിധിക്കും, എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി; തള്ളിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍

National
  •  4 hours ago
No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  4 hours ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  4 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  5 hours ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  5 hours ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  5 hours ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  6 hours ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  6 hours ago