ബ്രെക്‌സിറ്റ് ചര്‍ച്ച അടുത്ത വര്‍ഷം മുതല്‍
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ബ്രിട്ടന്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് ഉന്നത യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി. ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കും തെരേസാ മേയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു.
ബ്രെക്‌സിറ്റിനു അനുകൂലമായി ഹിതപരിശോധന നടന്നശേഷം രണ്ടു വര്‍ഷമാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിടാന്‍ ബ്രിട്ടനു സമയമുള്ളത്. ഈ വര്‍ഷം ബ്രെക്‌സിറ്റ് ചര്‍ച്ച തുടങ്ങില്ലെന്നാണ് മേയുടെ ഓഫിസില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് ബ്രീട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.
ചര്‍ച്ചകള്‍ക്ക് ശേഷം ബ്രെക്‌സിറ്റിന്റെ അവസാന കരാറില്‍ ബ്രിട്ടനും ഇ.യുവും ഒപ്പുവയ്ക്കും. ലിസ്ബന്‍ കരാറിലെ 50ാം ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ബ്രിട്ടന്‍ ഇ.യു ബന്ധം അവസാനിപ്പിക്കുക. 1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്.
1975ല്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്റെ ഏകീകൃത നാണയമായ യൂറോ 1992ല്‍ നിലവില്‍ വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്.
ബ്രിട്ടന്റെ ഔദ്യോഗിക നാണയമായ പൗണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 24ന് നടന്ന നിര്‍ണായകമായ ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടെന്ന് ബ്രിട്ടനിലെ ജനങ്ങള്‍ വിധിയെഴുതിയത്.
ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ഫലം വന്നതോടെ ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രി പദം രാജിവച്ചിരുന്നു. ബ്രെക്‌സിറ്റ് വിരുദ്ധ ചേരിയിലെ തെരേസാ മേയാണ് പിന്നീട് പ്രധാനമന്ത്രിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."