HOME
DETAILS

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

  
June 23, 2026 | 12:23 PM

alappuzha native jamaludheens inspiring 60-year journey in dubai from 8 dirhams to a multimillion-dirham success story

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) എന്ന രാജ്യം രൂപീകൃതമാകുന്നതിനും ആറ് വർഷം മുൻപ്, 1965 ഫെബ്രുവരി 26-ന് ഒരു ചെറുപ്പക്കാരൻ ദുബൈ തീരത്ത് കപ്പലിറങ്ങി. കയ്യിലുണ്ടായിരുന്നത് വെറും 200 ഇന്ത്യൻ രൂപ മാത്രം, അതായത് ഇന്നത്തെ കണക്കിൽ ഏകദേശം 7.75 ദിർഹം (എട്ട് ദിർഹത്തിനടുത്ത്). ആറ് പതിറ്റാണ്ടിപ്പുറം, തന്റെ 91-ാം വയസ്സിൽ ആധുനിക ദുബൈയുടെ വളർച്ചയ്ക്കൊപ്പം തലയെടുപ്പോടെ നിൽക്കുകയാണ് ആലപ്പുഴ സ്വദേശിയായ നവൂർ കെ.ആർ. ജമാലുദ്ദീൻ എന്ന പ്രവാസി മലയാളി.

ദുബൈയിലെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന 'ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ' സ്ഥാപകൻ കൂടിയായ ജമാലുദ്ദീന്റെ ജീവിതം പ്രതിസന്ധികളെ അതിജീവിച്ച പ്രവാസി ചരിത്രത്തിന്റെ നേർസാക്ഷ്യമാണ്.

കഴുതവണ്ടികളും മണ്ണെണ്ണ വിളക്കുകളുമുള്ള പഴയ ദുബൈ

1965-ൽ ബോംബെയിൽ നിന്നും 'സന്ധ്യ' എന്ന കപ്പലിൽ കയറി നാല് ദിവസത്തെ കടൽയാത്രയ്ക്ക് ശേഷമാണ് ജമാലുദ്ദീൻ ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെട്ടിരുന്ന ദുബൈയിൽ എത്തിയത്. അന്നത്തെ ദുബൈയെക്കുറിച്ച് അദ്ദേഹം ഓർക്കുന്നത് ഇങ്ങനെ: "ഞാൻ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തെപ്പോലെ തുറമുഖങ്ങളോ വൻകിട റോഡുകളോ എയർ കണ്ടീഷനിംഗോ ഇല്ലായിരുന്നു. കപ്പൽ കടലിൽ നങ്കൂരമിട്ട ശേഷം ചെറിയ മരത്തോണികളിലാണ് ഞങ്ങൾ കരയ്ക്കടുത്തത്. പാചകത്തിന് മണ്ണെണ്ണയും വസ്ത്രങ്ങൾ ഇസ്തിരിയിടാൻ കൽക്കരിയുമാണ് ഉപയോഗിച്ചിരുന്നത്. നാട്ടിലേക്ക് വിളിക്കാൻ ഫോൺ സൗകര്യം പോലുമില്ലാത്ത കാലമായിരുന്നു അത്."

ബാങ്കിങ് തരംഗത്തിൽ നിന്ന് വിദ്യാഭ്യാസ വിപ്ലവത്തിലേക്ക്

ആദ്യത്തെ രണ്ട് പതിറ്റാണ്ട് ജമാലുദ്ദീൻ ദുബൈയിലെ ബാങ്കിങ് മേഖലയിലാണ് ചെലവഴിച്ചത്. ഫസ്റ്റ് നാഷണൽ സിറ്റി ബാങ്കിലും (ഇന്നത്തെ സിറ്റി ബാങ്ക്) പിന്നീട് ബാങ്ക് ഓഫ് ഒമാനിലും (ഇന്നത്തെ മഷ്രെഖ് ബാങ്ക്) അദ്ദേഹം സേവനമനുഷ്ഠിച്ചു. മേഖലയിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക് മാനേജർമാരിൽ ഒരാളായ അദ്ദേഹം, പ്രവാസികൾക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാനുള്ള 'ഇന്ത്യൻ ഡ്രാഫ്റ്റ് സിസ്റ്റം' അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

എങ്കിലും, തന്റെ നാട്ടിൽ കുട്ടിക്കാലത്ത് കിലോമീറ്ററുകൾ നടന്ന് വിദ്യാഭ്യാസം നേടേണ്ടി വന്ന അനുഭവം മനസ്സിലുണ്ടായിരുന്ന ജമാലുദ്ദീൻ 1983-ൽ മികച്ച ശമ്പളമുള്ള ബാങ്ക് ജോലി രാജിവെച്ചു. തുടന്ന് 1984-ൽ റാഷിദിയയിലെ ഒരു ചെറിയ വില്ലയിൽ 'ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ' ആരംഭിച്ചു.

മറ്റു പലർക്കും വിദ്യാഭ്യാസം ഒരു ബിസിനസ് ആയിരുന്നപ്പോൾ ജമാലുദ്ദീന് അത് സാമൂഹിക സേവനമായിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് പഠിക്കാൻ സ്കൂളിലെ ഫീസ് അദ്ദേഹം എപ്പോഴും കുറച്ചുനിർത്തി.

സിബിഎസ്ഇ (CBSE) പാഠ്യപദ്ധതി പിന്തുടരുന്ന ഈ സ്കൂളിൽ ഇന്നും പ്രതിവർഷം ശരാശരി 3,500 ദിർഹം മാത്രമാണ് ഫീസ് ഈടാക്കുന്നത്. ഇത് ദുബൈയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്. തുടക്കത്തിൽ കുറഞ്ഞ വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,600-ലധികം കുട്ടികൾ പഠിക്കുന്നു. റാഷിദിയയിൽ നിന്ന് പിന്നീട് നാദ് അൽ ഹമ്മറിലേക്കും, 2000-ൽ അൽ ഖുസൈസിലെ വിശാലമായ സ്വന്തം കാമ്പസിലേക്കും സ്കൂൾ മാറി.

യുഎഇ ഭരണാധികാരികളുടെ ആദരവ്

യുഎഇയുടെ മുൻ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തുമിന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജമാലുദ്ദീൻ പ്രവർത്തിച്ചത്. ആറ് പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സേവനങ്ങൾ മുൻനിർത്തി, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും ഈ വർഷം ആദ്യം അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ചു ആദരിച്ചിരുന്നു.

കൂടാതെ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ 60 വർഷത്തെ പ്രവാസജീവിതത്തിന്റെ ഓർമ്മയ്ക്കായി ദുബൈ എയർപോർട്ട് അധികൃതർ അദ്ദേഹത്തിന്റെ പഴയ പാസ്‌പോർട്ടിൽ ഒരു പ്രത്യേക 'ബാക്ക്-ഡേറ്റഡ്' എൻട്രി സ്റ്റാമ്പ് പതിപ്പിച്ചു നൽകി സർപ്രൈസ് ഒരുക്കിയിരുന്നു.

Starting with just 8 dirhams in hand, Alappuzha native Jamaludheen built a remarkable life and business empire in Dubai. Explore his inspiring 60-year journey of perseverance, hard work, and extraordinary success.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  2 hours ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  3 hours ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  3 hours ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  3 hours ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  3 hours ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  3 hours ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  3 hours ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  4 hours ago
No Image

ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല- ഇറാന്‍

International
  •  4 hours ago