HOME
DETAILS

സിംഹം നടക്കുന്നത് ഇരപിടിക്കാൻ, കളിക്കളത്തിൽ മെസ്സി നടക്കുന്നത് എന്തിന് ? എതിരാളികൾ മനസ്സിലാക്കുമ്പോഴേക്കും പന്ത് വലയിൽ !

  
Web Desk
June 23, 2026 | 2:43 PM

Why does Lionel Messi walk more than run these days

ഡല്ലാസ്: ഹൈ-ഇന്റൻസിറ്റി പ്രസ്സിങ്ങും കണ്ണഞ്ചിപ്പിക്കുന്ന വേഗതയും ആധുനിക ഫുട്‌ബോളിനെ നിയന്ത്രിക്കുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു തന്ത്രത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ലയണൽ മെസ്സി. ഈ ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് മെസ്സി ഇതിനകം അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു. എന്നാൽ ഇതിനായി മൈതാനത്ത് അദ്ദേഹം ചെയ്തത് ഒന്നുമാത്രം; വെറുതെ നടക്കുക!

മത്സരത്തിലുടനീളം ഓടിനടന്ന് കളിക്കുന്ന ഇന്നത്തെ ശൈലിക്ക് വിപരീതമായി, മെസ്സി തന്റെ ഭൂരിഭാഗം സമയവും മൈതാനത്ത് നടക്കാനോ, ജോഗ് ചെയ്യാനോ അല്ലെങ്കിൽ വെറുതെ നിൽക്കാനോ ആണ് വിനിയോഗിക്കുന്നത്. അൾജീരിയക്കെതിരായ 3-0 ന്റെ വിജയത്തിൽ മെസ്സി ആകെ ഓടിയത് 7 കിലോമീറ്റർ മാത്രമാണ് (മിനിറ്റിൽ ഏകദേശം 94 ചുവടുകൾ). സഹതാരം എൻസോ ഫെർണാണ്ടസ് മിനിറ്റിൽ 150 ചുവടുകൾ വെച്ച സ്ഥാനത്താണിത്. എന്നിട്ടും ആ മത്സരത്തിൽ മെസ്സി ഹാട്രിക് തികച്ചു. ലോകകപ്പിലെ ആദ്യ മാച്ച് ഡേ കഴിഞ്ഞപ്പോൾ ഏറ്റവും കുറവ് ദൂരം ഓടിയ ഔട്ട്ഫീൽഡ് കളിക്കാരുടെ പട്ടികയിൽ ആദ്യ മൂന്നിൽ മെസ്സിയുണ്ടായിരുന്നു.

എന്തുകൊണ്ടാണ് മെസ്സി ഇങ്ങനെ ചെയ്യുന്നത്?

39ാം വയസ്സിലേക്ക് കടക്കുന്ന മെസ്സി, ഊർജ്ജം അനാവശ്യമായി കളയാതെ കളി നിർണ്ണായകമാകുന്ന നിമിഷങ്ങളിലേക്ക് കരുതിവെക്കുകയാണ് ചെയ്യുന്നത്. മൈതാനത്ത് വെറുതെ അലസമായി നടക്കുകയാണെന്ന് തോന്നിപ്പിച്ച് എതിരാളികളുടെ ശ്രദ്ധ തിരിക്കുകയും, അവരെ പറ്റിക്കുകയും ചെയ്യുന്ന ഒരു 'ജീനിയസ് തന്ത്രം' കൂടിയാണിത്. ഡിഫെൻഡർമാർ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന നിമിഷത്തിൽ മെസ്സി പെട്ടെന്ന് ബോക്‌സിലേക്ക് കുതിച്ചെത്തുന്നു.

ഓസ്ട്രിയക്കെതിരേ തന്റെ റെക്കോർഡ് ഭേദിച്ച 17ാം ലോകകപ്പ് ഗോൾ നേടിയപ്പോൾ ഈ തന്ത്രം ലോകം വ്യക്തമായി കണ്ടതാണ്. തിയാഗോ അൽമാഡയ്ക്ക് പന്ത് കൈമാറിയ ശേഷം മെസ്സി പതുക്കെ ജോഗ് ചെയ്ത് ഓസ്ട്രിയൻ ഡിഫെൻഡർമാരുടെ കണ്ണുവെട്ടിച്ച് ബോക്‌സിന് മുന്നിലെത്തി. ഫാകുണ്ടോ മെദിന നൽകിയ പാസ് അൽമാഡ വിട്ടുനൽകിയപ്പോൾ, കൃത്യസമയത്ത് അവിടെയെത്തിയ മെസ്സി പന്ത് പോസ്റ്റിന്റെ താഴത്തെ കോണിലേക്ക് പായിച്ചു. കരിയറിലുടനീളം മെസ്സി ആവർത്തിച്ചിട്ടുള്ള ക്ലാസിക് ഗോൾ ശൈലിയായിരുന്നു അത്.

ഈ തന്ത്രത്തെക്കുറിച്ച് മെസ്സി തന്നെ വ്യക്തമാക്കുന്നത് ഇങ്ങനെ:

 'ബാഴ്‌സലോണയിലായാലും അർജന്റീനയിലായാലും ഞാൻ എപ്പോഴും കളി നിയന്ത്രിക്കുന്ന ടീമുകളിലാണ് കളിച്ചിട്ടുള്ളത്. പന്ത് ഞങ്ങളുടെ കൈവശമില്ലാത്തപ്പോൾ ഞാൻ കളിയിൽ നിന്ന് താൽക്കാലികമായി 'ഡിസ്‌കണക്ട്' ആകാൻ ശ്രമിക്കും. അങ്ങനെ ചെയ്യുമ്പോൾ എതിരാളികളുടെ മാർക്കിങ്ങിൽ നിന്ന് എനിക്ക് രക്ഷപ്പെടാം. ഞങ്ങൾ പന്ത് തിരിച്ചുപിടിക്കുമ്പോൾ കൗണ്ടർ അറ്റാക്ക് നടത്താൻ എനിക്ക് കൂടുതൽ സമയവും സ്ഥലവും ലഭിക്കും. ഞാൻ നടക്കുമ്പോൾ എതിരാളികളുടെ പൊസിഷനിങ് വ്യക്തമായി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.'

messi.jpg

സ്‌കലോണിയുടെ മാസ്റ്റർപ്ലാൻ

മെസ്സിക്ക് പ്രതിരോധത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ നൽകാത്ത രീതിയിലാണ് അർജന്റീന കോച്ച് ലയണൽ സ്‌കലോണി ടീമിനെ വിന്യസിച്ചിരിക്കുന്നത്. വലത് വശത്താണ് മെസ്സിയുടെ സ്ഥാനമെങ്കിലും മൈതാനത്ത് എവിടെയും കളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. മെസ്സിയുടെ പ്രതിരോധ ചുമതലകൾ റോഡ്രിഗോ ഡി പോളും നഹുവൽ മോളിനയും ചേർന്നാണ് പൂർത്തിയാക്കുന്നത്.

2022 ലോകകപ്പിലും മെസ്സി 5 കിലോമീറ്ററിലധികം ദൂരം നടന്നിട്ടാണ് അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ചത്. മെസ്സിയുടെ ഈ കളിശൈലിയെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് കൊണ്ടാണ് 2022ലെ ചാംപ്യൻ ടീമിലെ 17 കളിക്കാരെയും ഇത്തവണയും അർജന്റീന നിലനിർത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ ശക്തരായ എതിരാളികൾക്കെതിരേ മെസ്സിയുടെ ഈ പ്രതിരോധത്തിലെ പങ്കാളിത്തമില്ലായ്മ അർജന്റീനയ്ക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം. എങ്കിലും, നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ, ഈ 'നടപ്പ് രാജാവിനെ' തടയാൻ ലോകത്ത് ഏതെങ്കിലും ഡിഫെൻസിന് സാധിക്കുമോ എന്നത് സംശയമാണ്.

Why does Lionel Messi spend so much time walking? A closer look at the tactical intelligence behind his movement and Argentina's attacking system

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  8 hours ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  9 hours ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  9 hours ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  9 hours ago
No Image

സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തിൽ കെ ഐ സി അനുശോചിച്ചു

Kuwait
  •  9 hours ago
No Image

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ

Kerala
  •  10 hours ago
No Image

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്; വ്യാഴാഴ്ച്ച പ്രവൃത്തിദിനം 

Kerala
  •  10 hours ago
No Image

ആയുധങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ട; ഇറാനെതിരെ സ്വന്തം കരുത്തിൽ പൊരുതണം; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

International
  •  10 hours ago
No Image

എനിക്കറിയാവുന്ന വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോവില്ല; മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മ; കെ.ബി ഗണേഷ് കുമാര്‍ 

Kerala
  •  10 hours ago
No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  10 hours ago