സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്താന്‍ സ്വകാര്യ ബസുടമകള്‍ തീരുമാനിച്ചു. വരുമാനം കുറഞ്ഞതോടെ പാലക്കാട്ട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചതും പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
പാലക്കാട്ട് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ലഭിച്ചിരുന്ന ദിവസവേതനം 1,200 രൂപയില്‍ നിന്ന് 600 രൂപയായി കുറച്ചു. ബസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും കുറഞ്ഞതാണ് വേതനക്കുറവിന് കാരണമെന്ന് ബസുടമകള്‍ പറയുന്നു. നടപടിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രാ പദ്ധതിയെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വീസുകള്‍ നഷ്ടത്തിലായെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചത്.
അതേസമയം, സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയുടെ ഗൗരവം സര്‍ക്കാരിന് അറിയാമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്വകാര്യ ബസുകളുടെ നികുതി 59 ശതമാനം കുറച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ചെയ്യുന്നതുപോലെ സ്വകാര്യ ബസുകളും പരസ്യങ്ങളിലൂടെ അധിക വരുമാനം കണ്ടെത്താന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തരുതെന്നും, കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളും സ്വകാര്യ ബസുകളും തമ്മിലുള്ള സമയക്രമം ക്രമീകരിച്ച് അനാവശ്യ മത്സരം ഒഴിവാക്കുന്ന രീതിയില്‍ പരിഹാരം കാണാമെന്നും സി.പി. ജോണ്‍ വ്യക്തമാക്കി.
Kerala private bus owners will start an indefinite strike in front of the Secretariat from July 20 due to a severe financial crisis. Main reasons: KSRTC’s free travel for women and rising diesel prices have caused huge losses. In Palakkad, bus workers’ wages were also cut sharply due to falling income, sparking further protest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."