കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ സുതാര്യതയും മികച്ച യാത്രാസേവനങ്ങളും ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ നിയമസഭയില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുറമെ മോട്ടോര്‍ വാഹന വകുപ്പിലും സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ 3,125 ഓര്‍ഡിനറി ബസുകളില്‍ നിലവില്‍ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ മാത്രമുള്ള റൂട്ടുകളില്‍ കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡിപ്പോകളുടെ പ്രവര്‍ത്തനവും നവീകരണവും വിലയിരുത്താന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
എല്ലാ ബസ് സ്റ്റാന്‍ഡുകളിലും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സുരക്ഷിതമായ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് 'ടേക്ക് എ ബ്രേക്ക്' (വഴിയിടം) പദ്ധതികള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വിവോയുമായി സഹകരിച്ച് തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി എന്നിവിടങ്ങളിലെ യൂണിറ്റുകളില്‍ വനിതാ ജീവനക്കാര്‍ക്കായി ശീതീകരിച്ച വിശ്രമസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ എല്ലാ യൂണിറ്റുകളിലും ജീവനക്കാര്‍ക്കായി ടോയ്‌ലറ്റും വിശ്രമമുറിയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Transport Minister C.P. John informed the Assembly that extensive projects will be implemented to ensure transparency and better travel services in the state's transport sector. The Minister added that comprehensive reforms will be carried out in the Motor Vehicles Department, along with infrastructure development in KSRTC and strengthening of digital systems.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."