വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം: വര്‍ക്കല ചേന്നന്‍കോട് ഒറ്റൂരില്‍ വയോധികരെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേന്നന്‍കോട് സ്വദേശികളായ സുകുമാരനും ഓമനയുമാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ഓമനയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് സുകുമാരന്‍. ഓമനയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം.
വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം അധികൃതരേ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കല്ലമ്പലം പൊലിസും സ്ഥലത്തെത്തി തീ അണച്ചപ്പോഴാണ് ഇരുവരെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയില്‍, മണ്ണെണ്ണ പോലുള്ള ദ്രാവകം ദേഹത്തൊഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പൊലിസിന്റെ നിഗമനം. സംഭവത്തിന്റെ സാഹചര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത കല്ലമ്പലം പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Two elderly people were found dead with burn injuries at Ottoor, Chennancode in Varkala. The deceased are Sukumaran and Omana, natives of Chennancode. Sukumaran is the brother of Omana's husband. After Omana's husband passed away earlier, the two had been living together.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."