HOME
DETAILS

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

  
Web Desk
July 01, 2026 | 9:17 AM

Sugathan alleges police misbehaved in vehicle BJP councilor R Sugathan remanded in police custody complaint filed against police

തിരുവനന്തപുരം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ ഇന്ന് വൈകിട്ട് 5.30 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലിസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

കേസിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് അന്വേഷണം നടത്തണമെന്നും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം സുഗതനെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പൊലിസിന് നിര്‍ദേശം നല്‍കി.

അതേസമയം, പൊലിസ് മോശമായി പെരുമാറിയെന്ന് ആര്‍. സുഗതന്‍ കോടതിയില്‍ പരാതി ഉന്നയിച്ചു. വാഹനത്തില്‍വെച്ച് തന്നെ അപമാനിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതോടെ, ആരാണ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. വിയ്യൂരില്‍ നിന്ന് കൊണ്ടുവന്ന പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെയല്ലേ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയതെന്നും കോടതി നിരീക്ഷിച്ചു.

കസ്റ്റഡിയില്‍ ലഭിക്കാത്ത പ്രതിക്കൊപ്പം വട്ടിയൂര്‍ക്കാവ് എസ്.ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു. സുഗതനെ പൊലിസ് മനപ്പൂര്‍വം വേട്ടയാടുകയാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് സി.ഐയോ മറ്റ് ഉത്തരവാദിത്തമുള്ള പൊലിസ് ഉദ്യോഗസ്ഥരോ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരാസ്‌മെന്റിനെക്കുറിച്ചുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എങ്ങനെ പ്രതിയെ പൊലിസിനൊപ്പം വിടാനാകുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. സുഗതന്റെ പരാതി കോടതി രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, ഒരു മാസത്തിനകം ജാമ്യം നേടി കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍. സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകും.

BJP councillor R. Sugathan has been remanded to police custody till 5:30 pm today in a case related to an attack during a temple festival event. The court granted custody after police said they needed to recover the weapon used in the attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  4 hours ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  4 hours ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  5 hours ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  5 hours ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  5 hours ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  5 hours ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  6 hours ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  6 hours ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  7 hours ago